പ്രവാസി സാഹിത്യോത്സവ് ഇന്ന്
text_fieldsകുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരികവേദി കുവൈത്ത് നാഷനൽ പ്രവാസി സാഹിത്യോത്സവം വെള്ളിയാഴ്ച. രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന പതിമൂന്നാമത് എഡിഷൻ സാഹിത്യോത്സവമാണിത്. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് പരിപാടി. പ്രവാസലോകത്തെ കലാസാഹിത്യ മത്സരങ്ങളോട് അനുഭാവമുള്ളവരെ കണ്ടെത്തി പ്രോത്സാഹനം നൽകി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ വിജയിച്ച മുന്നൂറോളം പ്രതിഭകൾ നാഷനൽ ഗ്രാൻഡ് ഫിനാലെയിൽ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. കലാസാഹിത്യ മത്സരങ്ങൾക്കു പുറമെ സാഹിത്യോത്സവ് പ്രമേയത്തെ ആസ്പദമാക്കി സംവാദവും സാംസ്കാരിക സംഗമങ്ങളും നടക്കും. വൈകീട്ട് അഞ്ചിന് മാധ്യമപ്രവർത്തകനും രിസാല അപ്ഡേറ്റ് എഡിറ്ററുമായ രാജീവ് ശങ്കരൻ ‘ഫലസ്തീൻ: ചെറുത്തുനിൽപിന്റെ രാഷ്ട്രീയം’ വിഷയത്തിൽ പ്രഭാഷണം നടത്തും. കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, വ്യാപാര രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.