പ്രവാസി സാഹിത്യോത്സവ് കിരീടം കുവൈത്ത് സിറ്റി സോണിന്
text_fieldsകുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്ൾ കലാലയം സാംസ്കാരിക വേദി പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിൽ കുവൈത്ത് സിറ്റി സോണിന് കലാ കിരീടം. ദഫ്മുട്ട്, ഖവാലി, സംഘഗാനം, മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, പ്രസംഗം, പ്രബന്ധരചന, കഥ-കവിതാരചന, മാഗസിൻ ഡിസൈനിങ് തുടങ്ങിയ 59 ഇന മത്സരങ്ങളിൽ കുവൈത്തിലെ അഞ്ചു സോണുകളിൽ നിന്നായി നാന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു.
ഫാമിലി, യൂനിറ്റ്, സെക്ടർ മത്സരങ്ങൾക്ക് ശേഷം സോൺ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് ഖൈത്താനിൽ മൂന്ന് വേദികളിലായി നടന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്.
ഫർവാനിയ സോൺ ഫസ്റ്റ് റണ്ണറപ്പും, ജലീബ് സോൺ സെക്കൻഡ് റണ്ണറപ്പും ട്രോഫി നേടി. കലാപ്രതിഭയായി നവീൻ ബദറുദ്ദീൻ (ജലീബ്), സർഗപ്രതിഭയായി അൻസില സവാദ് (ജഹ്റ) എന്നിവരെ തെരഞ്ഞെടുത്തു.
സാംസ്കാരിക സമ്മേളനം അഹമ്മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്തു. അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് ഇന്ത്യ സെക്രട്ടറി സി.എൻ. ജഅഫർ സ്വാദിഖ് സാംസ്കാരിക പ്രഭാഷണം നടത്തി. യു.ജി.സി നെറ്റ് പരീക്ഷയിൽ വിജയം നേടിയ മുൻ ആർ.എസ്.സി സെക്രട്ടറി സലീം മാസ്റ്ററെ അനുമോദിച്ചു. അസീം സേട്ട് സുലൈമാൻ, അബ്ദുല്ല വടകര, സത്താർ ക്ലാസിക്ക്, ഹാരിസ് പുറത്തീൽ, അൻവർ ബലക്കാട്, ശിഹാബ് വാരം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.