പ്രവാസി സാഹിത്യോത്സവ്: സംഘാടക സമിതിയായി
text_fieldsകുവൈത്ത് സിറ്റി: കലാലയം സാംസ്കാരികവേദി കുവൈത്ത് നാഷനൽ 13ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ നടത്തിപ്പിന് 111 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. യൂനിറ്റ്, സെക്ടർ, സോൺ ഘടകങ്ങളിലെ സാഹിത്യോത്സവുകൾക്കുശേഷം നവംബർ 17ന് അബ്ബാസിയയിലാണ് നാഷനൽ സാഹിത്യോത്സവ്.
ഫർവാനിയ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം അലവി സഖാഫി തഞ്ചേരി ഉദ്ഘാടനം ചെയ്തു. അബു മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല വടകര, നജീബ് തെക്കേക്കാട്, നവാഫ് അഹ്മദ്, മൂസക്കുട്ടി എന്നിവർ സംസാരിച്ചു. സംഘാടക സമിതി: അബ്ദുൽ ഹഖീം ദാരിമി, ഹബീബ് കോയ തങ്ങൾ, സൈതലവി സഖാഫി തങ്ങൾ, അലവി സഖാഫി തഞ്ചേരി, ശുകൂർ മൗലവി, അഹ്മദ് സഖാഫി കാവനൂർ, അബ്ദുല്ല വടകര (സ്റ്റിയറിങ്).
അഹ്മദ് കെ. മാണിയൂർ (ചെയർ), അബു മുഹമ്മദ്, മുഹമ്മദലി സഖാഫി (വൈ. ചെയർ), റഫീഖ് കൊച്ചനൂർ (ജന. കൺ), ശിഹാബ് വാരം, അൻവർ ബലെക്കാട് (കൺ), സാദിഖ് കൊയിലാണ്ടി (ഫിനാൻസ്), റാശിദ് ചെറുശ്ശോല (മാർക്കറ്റിങ്), തൻശീദ് പാറാൽ (മീഡിയ ആൻഡ് പബ്ലിസിറ്റി), സമീർ മുസ്ലിയാർ (റിഫ്രഷ്മെന്റ്), നിസാർ വലിയകത്ത് (ഫെസിലിറ്റീസ്), ത്വൽഹത് (ട്രാൻസ്പോർട്ടേഷൻ), ശുഐബ് മുട്ടം (ജഡ്ജസ്), സ്വാലിഹ് കിഴക്കേതിൽ (ഗസ്റ്റ്), ഹാരിസ് വി.യു. (പ്രസന്റേഷൻ), ഫൈസൽ പയ്യോളി (വളന്റിയർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.