പ്രവാസി വെൽഫെയർ കേരളോത്സവം: ഫഹാഹീൽ സോൺ ഗെറ്റുഗതർ
text_fieldsകുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് നടത്തിയ കേരളോത്സവത്തിൽ പങ്കെടുത്ത മത്സരാർഥികളെയും സഹകാരികളെയും പങ്കെടുപ്പിച്ച് ഫഹാഹീൽ സോൺ ഗെറ്റുഗതർ സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ കുവൈത്ത് ഫഹാഹീൽ ആക്റ്റിങ് പ്രസിഡന്റ് എം.കെ. ഗഫൂർ അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി അഷ്കർ മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി. ടീം വെൽഫെയർ കൺവീനർ കെ. അബ്ദുറഹ്മാൻ, വിജയലക്ഷ്മി ടീച്ചർ, ജിഷ ടീച്ചർ, മുരളീ നാദ്, അസ്ന കളത്തിൽ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് പരിശീലനം നൽകിയ ടീച്ചർമാരെ ചടങ്ങിൽ ആദരിച്ചു. വിവിധ മത്സരങ്ങളിൽ സമ്മാനർഹരായ മത്സരാർത്ഥികൾക്ക് മെഡലുകൾ വിതരണം ചെയ്തു. മത്സരാർഥികൾ തങ്ങളുടെ സമ്മാനാർഹമായ പരിപാടികളും അവതരിപ്പിച്ചു.
ജീവ ജഗ്ഗു സദാശിവന്റെ ഗാനങ്ങളും, നസീർ കൊച്ചി, വാജിദ്, സക്കറിയ തിക്കോടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന മുട്ടിപ്പാട്ടും പരിപാടിക്ക് കൊഴുപ്പേകി. ഒസാമ അബ്ദു റസാക്ക്, ഫൈസൽ അബ്ദുല്ല, സജിന സുബൈർ, അഫീഫ ഒസാമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്യാപ്റ്റൻ മുനീർ പുത്തനങ്ങാടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.