പ്രവാസി വെൽഫെയർ ‘കേരളോത്സവം’ പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: നവംബർ 22ന് അബ്ബാസിയ അസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന പ്രവാസി വെൽഫെയർ ‘കേരളോത്സവം’ സീസൺ 3 പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു. സാൽമിയ സെൻട്രൽ ഹാളിൽവെച്ചു നടന്ന യോഗത്തിൽ പ്രസിഡന്റ് ലായിക് അഹ്മദ് നേതൃത്വം നൽകി. നയീം ചാലാട് (കൺവീനർ), സഫ്വാൻ, ജസീൽ ചെങ്ങളാൻ, ജവാദ് അമീർ (അസി.കൺ) എന്നിവർക്കാണ് പ്രധാന ചുമതല.
വിവിധ വകുപ്പ് കൺവീനർമാരായി അബ്ദുറഹ്മാൻ. കെ (ടൈം മാനേജ്മെന്റ്, പ്രോഗ്രാംസ്), ഖലീൽ റഹ്മാൻ (സാമ്പത്തികം), ഗഫൂർ എം.കെ (പ്രചാരണം), ജവാദ് അമീർ (രജിസ്ട്രേഷൻ ആൻഡ് ഡോക്യൂമെന്റേഷൻ), റഫീഖ് ബാബു (സ്റ്റേജ് കൺട്രോൾ), അൻവർ സഈദ് (പി.ആർ ആൻഡ് റിസപ്ഷൻ), ജവാദ് കോട്ടയം (സമ്മാനം), അഷ്കർ മാളിയേക്കൽ (ജഡ്ജസ്), റഷീദ് ഖാൻ (സ്റ്റേജ് അറേൻജ്മെന്റ്സ് ആൻഡ് വെന്യു), ഷംസീർ ഉമർ (വളന്റിയർ, ആൻഡ് സെക്യൂരിറ്റി), അറഫാത്ത്(ഫുഡ്) എന്നിവരെ തിരഞ്ഞെടുത്തു.
കേരളോത്സവത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി വെവ്വേറെ മത്സരങ്ങൾ ഉണ്ടായിരിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സീനിയർ, ജൂനിയർ, സബ് ജൂനിയർ, കിഡ്സ്, ജൂനിയർ കിഡ്സ്, സൂപ്പർ കിഡ്സ് എന്നീ വിഭാഗങ്ങളിലും കുട്ടികളുടെ മത്സരങ്ങൾ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.