സർഗ വിസ്മയമൊരുക്കി കേരളോൽസവം
text_fieldsകുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് കേരളോൽസവത്തിൽ 613 പോയിന്റ് നേടി അബ്ബാസിയ മേഖല ഓവറോൾ ചാമ്പ്യൻമാരായി. 558 പോയിന്റ് നേടി ഫർവാനിയ മേഖല റണ്ണേഴ്സ് അപ് ട്രോഫിയും, 276 പോയിന്റ് നേടി ഫഹാഹീൽ മേഖലാ മൂന്നാം സ്ഥാനവും നേടി. സാൽമിയ മേഖല 202 പോയിന്റ് നേടി. വിന്നേഴ്സ് ട്രോഫി പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് അൻവർ സഈദിൽ നിന്നും അബ്ബാസിയ ക്യാപ്റ്റൻ റഷീദ് ബാവയും റണ്ണേഴ്സ് അപ് ട്രോഫി ഫർവാനിയ ക്യാപ്റ്റൻ നിഷാദ് ഇളയത് കേരളോൽസവം ജനറൽ കൺവീനർ ലായിക് അഹമ്മദിൽ നിന്നും ഏറ്റുവാങ്ങി.
അബ്ബാസിയ പാകിസ്താൻ ഒക്സ്ഫോർഡ് ഇംഗ്ലീഷ് സ്കൂളിൽ എട്ട് വേദികളിലായി നടന്ന 65 മത്സര ഇനങ്ങളിൽ ആയിരത്തോളം കലാ പ്രതിഭകൾ മാറ്റുരച്ചു. കേരളോൽസവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ പ്രകാശനം എഡിറ്റർ ആയിഷ പി.ടി.പി യിൽ നിന്നും ആദ്യ കോപ്പി ഏറ്റുവാങ്ങി ബദർ അൽസമ പ്രതിനിധി അബ്ദുൽ ഖാദർ നിർവ്വഹിച്ചു.
അൽത്താഫ്, സി.പി. ഷാഹിദ്, സാജിദ്, ഷിഹാബ്, ഷറഫുദ്ധീൻ, നവാസ്, ഫഹീം, ഹഷീബ്, ഹാരിസ്, നിഹാദ് ഫൈസൽ, അലി അക്ബർ എന്നിവർ വിവിധ വേദികളിലെ പരിപാടികൾ നിയന്ത്രിച്ചു.
അഷ്കർ മാളിയേക്കൽ, ഗഫൂർ എം.കെ (പ്രചാരണം), നൈസാം, സിറാജ് സ്രാമ്പിക്കൽ, സഫ് വാൻ (ജഡ്ജസ്), അബ്ദുൽ വാഹിദ്, ഫൈസൽ കെ.വി (സ്റ്റേജ് ആന്റ് അക്കമഡേഷൻ), റസീന മുഹിയുദ്ദീൻ, ഖലീലുറഹ്മാൻ, അഫ്താബ് (ഫൈനാൻസ്), ഷംസിർ (വളണ്ടിയർ), റിഷ്ദിൻ, അബ്ദുറഹ്മാൻ, ഷാഫി (ഡോകുമെന്റേഷൻ), അൻവർ ഷാജി (പ്രോഗ്രാം), നയീം , ഷഫീർ (ട്രോഫി), അംജദ് (ഡിസൈൻ), ജസീൽ (മീഡിയ) എന്നിവർ വിവിധ വകുപ്പുകൾ ഏകോപിച്ചു.
വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയവർ
വിവിധ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റു നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയവർ. പുരുഷൻമാർ: കെ.സി. ഡിന്നി (ഫഹാഹീൽ), സ്ത്രീകൾ: അഫ്സില അബ്ദുൽ സലാം (ഫഹാഹീൽ), സീനിയർ ഗേൾസ്: ഫാത്തിമ ഹനീന (അബ്ബാസിയ), സബ്ജൂനിയർ ബോയ്സ്: അൽഹാൻ അൽതാഫ്(സാൽമിയ), സബ് ജൂനിയർ ഗേൾസ്: സെയിബ സൈനബ് (അബ്ബാസിയ), ജൂനിയർ ബോയ്സ്: മുറാദ് അൻവർ സയീദ് (അബ്ബാസിയ), ജൂനിയർ ഗേൾസ്: ഫാത്തിമ റസാൻ (ഫർവാനിയ), ജൂനിയർ കിഡ്സ്: ഹാദിയ (അബ്ബാസിയ), കിഡ്സ്: സെറിൻ മറിയം നൗഫൽ (ഫർവാനിയ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.