ഏഴുമാസത്തിന് ശേഷം ചെമ്മീൻ എത്തി; മത്സ്യവിപണയിൽ തിരക്ക്
text_fieldsകുവൈത്ത് സിറ്റി: ഏഴുമാസത്തെ ഇടവേളക്കുശേഷം കുവൈത്തിലെ മത്സ്യവിപണിയിൽ കുവൈത്തി ചെ മ്മീൻ എത്തി. 21 മുതൽ 22 കിലോ വരെ തൂക്കം വരുന്ന കുട്ടക്ക് 45 മുതൽ 62 വരെ ദീനാർ ആണ് ശർഖ് മാർക്കറ്റിൽ ആദ്യദിനം വില രേഖപ്പെടുത്തിയത്. വിലയേറിയിട്ടും ആവശ്യക്കാർ ഏറെയായിരുന്നു.
656 കുട്ട ചെമ്മീനാണ് ശർഖ് മാർക്കറ്റിൽ എത്തിയത്. വൻ വില കൊടുത്ത് വാങ്ങാൻ തയാറായവരിൽ മിക്കവരും സ്വദേശികളാണ്. സ്വദേശികളുടെ തീൻമേശയിലെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ചെമ്മീൻ. രാജ്യത്തിെൻറ സമുദ്രപരിധിയിൽനിന്ന് പിടിക്കുന്ന ചെമ്മീൻ മറ്റുള്ളതിനേക്കാൾ രുചികരമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം.
വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക് എത്തുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ. അടുത്തയാഴ്ച മത്സ്യലഭ്യത വർധിക്കുമെന്ന് മത്സ്യക്കച്ചവടക്കാർ പറഞ്ഞു. പെരുന്നാളിന് ശേഷം വില കുറയുമെങ്കിലും സെപ്റ്റംബറിൽ വീണ്ടും വില കൂടി 60 -70 ദീനാറിൽ എത്തുമെന്ന് മത്സ്യക്കച്ചവടക്കാരനായ അഹ്മദ് ഖാജ പറഞ്ഞു. അതിനിടെ കുവൈത്തി ചെമ്മീൻ എന്ന വ്യാജേന ഇറാനിയൻ ചെമ്മീൻ വിൽപന നടത്തുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. അംഗീകൃത മാർക്കറ്റിൽ ഇത്തരം തട്ടിപ്പുകളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.