ഇനി ചെമ്മീന്‍ സീസണ്...
text_fieldsകുവൈത്ത് സിറ്റി: ചെമ്മീൻ പിടിക്കുന്നതിനുള്ള നിരോധന കാലാവധി അവസാനിച്ചതോടെ രാജ്യത്ത് ചെമ്മീൻ ചാകര. കഴിഞ്ഞ ദിവസം നൂറിലേറെ കൊട്ട പ്രാദേശിക ചെമ്മീൻ ഷർഖ് മാർക്കറ്റിൽ എത്തി. ഏഴുമാസത്തെ ഇടവേളക്ക് ശേഷമാണ് കുവൈത്ത് മത്സ്യവിപണിയില്‍ പ്രാദേശിക ചെമ്മീന്‍ എത്തിയത്.
പ്രജനനകാലം കണക്കിലെടുത്ത് ജനുവരി ഒന്നുമുതല്‍ ജൂലൈ 31 വരെയാണ് ചെമ്മീന്‍ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. സൗദി ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്ന ചെമ്മീനാണ് വിലക്ക് സമയങ്ങളില്‍ കുവൈത്ത് പ്രാദേശിക വിപണിയിൽ ഉണ്ടാവാറുള്ളത്.
കുവൈത്ത് സമുദ്രപരിധിയിലെ ചെമ്മീൻ മറ്റുള്ളതിനേക്കാൾ രുചികരമാണെന്നാണ് അഭിപ്രായം. അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം. ആദ്യദിനം ഷര്‍ക്ക് മാര്‍ക്കറ്റില്‍ ഒരു കിലോ കുവൈത്ത് ചെമ്മീന്‍ 3.5 ദീനാറാണ് ഈടാക്കിയത്. വരുംദിവസങ്ങളിൽ കൂടുതൽ ചെമ്മീൻ മാർക്കറ്റിൽ എത്തുമെന്നും അതുവഴി വിലകുറയുമെന്നുമാണ് ചെമ്മീൻപ്രേമികളുടെ പ്രതീക്ഷ. അതിനിടെ, പ്രാദേശിക ചെമ്മീനെന്ന വ്യാജേന രാജ്യത്ത് ഇറക്കുമതി ചെയ്ത ചെമ്മീന്‍ വിൽപന നടത്തുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്കി..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.