നമസ്കാരത്തിനെത്താൻ കർഫ്യൂ പ്രശ്നമാവില്ല
text_fieldsകുവൈത്ത് സിറ്റി: ബുധനാഴ്ച മുതൽ കുവൈത്തിൽ പള്ളികൾ തുറക്കുേമ്പാൾ കർഫ്യൂ സമയത്തും നിർബന്ധ നമസ്കാരങ്ങൾക്ക് എത്താം.
ഒൗഖാഫ് മന്ത്രി ഫഹദ് അൽ അഫാസിയാണ് വാർത്തക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് വൈകീട്ട് ആറു മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. ഇൗ സമയത്ത് വരുന്ന മഗ്രിബ്, ഇശാ, സുബ്ഹ് നമസ്കാരങ്ങൾക്ക് തൊട്ടടുത്ത പള്ളിയിലേക്ക് നടന്നുപോവാം. എന്നാൽ, വാഹനത്തിൽ പോവാൻ അനുമതിയില്ല. ജനസാന്ദ്രത കുറഞ്ഞ പാർപ്പിട മേഖലകളിൽ ആണ് ആദ്യഘട്ടത്തിൽ പള്ളികൾ തുറക്കുക. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 900ത്തോളം പള്ളികൾ അണുവിമുക്തമാക്കി.
പാർപ്പിട മേഖലകളിലെ പള്ളികൾ ബുധനാഴ്ച മധ്യാഹ്ന പ്രാർഥനയോടെയാണ് തുറക്കുക. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയത്. ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെ ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പള്ളിയിൽ പ്രവേശനമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 13 മുതലാണ് രാജ്യത്തെ പള്ളികൾ അടച്ചിട്ടത്.
കർഫ്യൂ ലംഘനം: അഞ്ചുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച കുവൈത്തിൽ അഞ്ചുപേർ അറസ്റ്റിലായി. നാല് കുവൈത്തികളും ഒരു വിദേശിയുമാണ് പിടിയിലായത്. ഹവല്ലി ഗവർണറേറ്റിൽ മൂന്നുപേർ, അഹ്മദി ഗവർണറേറ്റിൽ രണ്ടുപേർ എന്നിങ്ങനെയാണ് പിടിയിലായത്. കാപിറ്റൽ, ഫർവാനിയ, ജഹ്റ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ ആരും അറസ്റ്റിലായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.