നിർജലീകരണം തടയാന്‍ മുന്‍കരുതലെടുക്കണം
text_fieldsകുവൈത്ത് സിറ്റി: നിര്‍ജലീകരണമാണ് ചൂടുകാലത്തെ പ്രധാന ആരോഗ്യ പ്രശ്നം. വേണ്ടത്ര വെള്ളം കുടിക്കാന്‍ മടി കാണിക്കുന്നതാണ് നിര്‍ജലീകരണത്തിന് ഇടയാക്കുന്നത്. തുടര്‍ച്ചയായി വെയിലുകൊള്ളുമ്പോള്‍ ശരീരത്തില്‍നിന്ന് വിയര്‍പ്പിലൂടെ സോഡിയം നഷ്ടപ്പെടുന്നതാണ് നിര്‍ജലീകരണത്തിന് കാരണം. കടുത്ത ദാഹം തോന്നുമ്പോഴേക്കും ശരീരത്തിലെ സോഡിയം വളരെയേറെ നഷ്ടപ്പെട്ടിരിക്കും. അതിനാല്‍, 15 മിനിറ്റ് ഇടവിട്ട് രണ്ടു കപ്പ് വീതം വെള്ളം കുടിക്കണം. ഒരു മണിക്കൂറില്‍ ചുരുങ്ങിയത് ഒരു ലിറ്റര്‍ വെള്ളം കുടിക്കണം. ഉപ്പു ചേര്‍ത്ത വെള്ളം കുടിക്കുന്നതാണ് നല്ലത്.
എന്നാല്‍ രക്തസമ്മര്‍ദമുള്ളവര്‍ ഉപ്പ് ഉപയോഗിക്കരുത്. പേശികളില്‍ വേദന അനുഭവപ്പെടുന്നതാണ് നിര്‍ജലീകരണം ബാധിച്ചതിന്റെ ആദ്യ ലക്ഷണം. ഇങ്ങനെ അനുഭവപ്പെട്ടാല്‍ ഉടന്‍ തണല്‍ ലഭിക്കുന്ന സ്ഥലത്തേക്ക് മാറി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.
നിര്‍ജലീകരണം ശക്തമായാല്‍ ഛര്‍ദി, തലവേദന, തലകറക്കം എന്നിവയുണ്ടാകും. ശരീരത്തിലെ ചൂട് വര്‍ധിക്കുകയും ചിലപ്പോള്‍ 40 ഡിഗ്രി വരെ എത്തുകയും ചെയ്യും. ഇതോടെ പനിയുണ്ടാകും. അമിത വിയര്‍പ്പും നിര്‍ജലീകരണത്തിന്റെ ലക്ഷണമാണ്. ഈ അവസരങ്ങളില്‍ ശരീരത്തില്‍ പള്‍സ് റേറ്റ് ക്രമാതീതമായി വര്‍ധിക്കുകയും തലചുറ്റല്‍, കണ്ണുമൂടല്‍, ക്ഷീണാനുഭവം, ബോധം നഷ്ടപ്പെടല്‍ എന്നിവയും കണ്ടുവരുന്നു. മാത്രമല്ല, മസില് പെയിന്‍, ഹീറ്റ് ക്രാംപ് എന്നിവയും സംഭവിക്കുന്നു. ചര്‍മം വരണ്ട് ഫംഗസ് ബാധയേല്ക്കുവാനും സാധ്യത കൂടുതലാണ്. 'ഹീറ്റ് സ്ട്രോക്', 'ഹീറ്റ് എക്സ്ഹോഷന്‍' എന്നിവയ്ക്ക് സാധ്യത ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.