ദേശീയ ദിനാഘോഷത്തിന് പ്രാഥമിക ഒരുക്കം തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തിന് കുവൈത്ത് സർക്കാർ പ്രാഥമിക ഒരുക്കം തുടങ്ങി. ഫെബ്രുവരിയിൽ നടക്കുന്ന ആഘോഷത്തിെൻറ ആലോചന ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷ പരിപാടികൾക്ക് പരിമിതിയുണ്ട്. അങ്ങനെ വരുേമ്പാൾ ഏത് രൂപത്തിൽ ദേശീയ ദിന പരിപാടികൾ സംഘടിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. വാക്സിൻ എത്തി കോവിഡ് പ്രതിസന്ധിയൊഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലായാൽ മാത്രമേ വിപുലമായ ആഘോഷം നടക്കൂ. ഫെബ്രുവരിയിൽ ആ നില കൈവരിക്കാനാവുമെന്ന് പ്രതീക്ഷയില്ല.അടുത്ത ഘട്ടത്തിൽ കമ്മിറ്റി രൂപവത്കരണം നടക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷം. 1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. മൂന്നു വർഷം ജൂൺ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു.
രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിെൻറ ശിൽപി എന്നറിയപ്പെടുന്ന, രാജ്യത്തിെൻറ 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിെൻറ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25െൻറ സ്മരണയിൽ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു. പിന്നീട് അതിന് തൊട്ടടുത്ത ദിവസംതന്നെ ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തി നേടിയ വിമോചന ദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികൾ ദേശീയ ആഘോഷ ദിനങ്ങളായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.