പ്രേംസൺ കായംകുളത്തിന് ഒ.െഎ.സി.സി യാത്രയയപ്പ് നൽകി
text_fields34 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിൽപോവുന്ന ഒ.െഎ.സി.സി കുവൈത്ത് ദേശീയ ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളത്തിന് ദേശീയ പ്രസിഡൻറ് വർഗീസ്
പുതുക്കുളങ്ങര ഉപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: 34 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ പോവുന്ന ഒ.െഎ.സി.സി കുവൈത്ത് ദേശീയ ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളത്തിന് സംഘടന യാത്രയയപ്പ് നൽകി.
ഒാൺലൈനിലൂടെ കെ.പി.സി.സി ജനറൽ സെക്രട്ടറി എം. മുരളി ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. എം. ലിജു മുഖ്യപ്രഭാഷണം നടത്തി. റഫീഖ് വടക്കേകാട്, ഒ.െഎ.സി.സി ഭാരവാഹികളായ എബി വരിക്കാട്, ഹമീദ് കേളോത്ത്, ബി.എസ്. പിള്ള, വർഗീസ് ജോസഫ് മാരാമൺ, ബിനു ചെമ്പാലയം, ജോയ് ജോൺ തുരുത്തിക്കര, രാജീവ് നടുവിലേമുറി, മനോജ് ചണ്ണപ്പേട്ട, എം.എ. നിസാം, റോയ് കൈതവന, ജോയ് കരുവാളൂർ, കൃഷ്ണൻ കടലുണ്ടി, ജെസ്സി ജെയ്സൺ, ഹരീഷ് തൃപ്പൂണിത്തുറ, വിപിൻ മങ്ങാട്, സൈമൺ കൊല്ലം, ബിനോയ് ചന്ദ്രൻ, ഷംസു താമരക്കുളം, ഷോബിൻ സണ്ണി എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.