ക്രസന്റ് സെന്റർ കുവൈത്ത് വിദ്യാഭ്യാസ അവാർഡ് വിതരണം
text_fieldsകുവൈത്ത് സിറ്റി: സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മുഴുവൻ വിഷയങ്ങളിലും എ ഗ്രേഡ് കിട്ടിയ ക്രസന്റ് സെന്റർ കുവൈത്ത് അംഗങ്ങളുടെ മക്കൾ സഹോദരങ്ങൾ എന്നിവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. സർട്ടിഫിക്കറ്റും കാഷ് അവാർഡുകളും അടങ്ങുന്നതാണ് ഉപഹാരങ്ങൾ. ഫർവാനിയ ഫ്രണ്ട് ലൈൻ ഹാളിൽ നടന്ന പരിപാടി വർക്കിങ് പ്രസിഡന്റ് സലിം ഹാജി പാലോത്തിൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫ കാരി അധ്യക്ഷത വഹിച്ചു.
എസ്.എസ്.എൽ.സി വിഭാഗത്തിൽ റഫീഖ്. പിയുടെ മകൻ ഷഹാൻ അക്ബർ, മുഹമ്മദ് കുഞ്ഞിയുടെ മകൾ സഫ മുഹമ്മദ്, കെ.കെ.പി. ഉമ്മർകുട്ടിയുടെ മകൾ ഫരീഹ ഉമർ, ജുനൈദിന്റെ മകൾ ഫാത്തിമ ജുഹൈന, അബൂബക്കറിന്റെ മകൾ അസ് രിഫ എന്നിവർ അവാർഡിന് അർഹരായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ അഷ്‌റഫ് തുമ്പേരിയുടെ മകൾ തഷ്‌രീഫയും അവാർഡ് നേടി. കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾ അവാർഡ് ഏറ്റുവാങ്ങി.
ഡയറക്ടർ ബോർഡ് അംഗങ്ങളായ കോയ വളപ്പിൽ, ശരീഫ് ഒതുക്കുങ്ങൽ, ഷാഹുൽ ബേപ്പൂർ സേവിങ് സ്‌കീം കൺവീനർ ഫൈസൽ കൊയിലാണ്ടി, മതകാര്യ വിങ് കൺവീനർ നൗഷാദ് കക്കറിയാൽ, ഭാരവാഹികളായ പി.പി. ഷാഹിദ്, ഷഫീഖ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ അത്തോളി സ്വാഗതവും ട്രഷറർ ഇല്യാസ് പാഴൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.