മർവ മുസ്തഫക്ക് യൂത്ത് ഇന്ത്യ ഉപഹാരം നൽകി
text_fieldsകുവൈത്ത് സിറ്റി: പെൻസിൽ ഡ്രോയിങ്ങിലൂടെ റെക്കോഡ് നേടിയ മലയാളി വിദ്യാർഥിനി മർവ മുസ്തഫക്ക് യൂത്ത് ഇന്ത്യ കുവൈത്ത് ഉപഹാരം നൽകി. പ്രസിഡൻറ് ഉസാമ അബ്ദുൽ റസാഖ്, വൈസ് പ്രസിഡൻറ് മഹനാസ് മുസ്തഫ, സോഷ്യൽ റിലീഫ് കൺവീനർ അലി അക്ബർ എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരം കൈമാറി.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് (ഗ്രാൻഡ് മാസ്റ്റർ), അമേരിക്ക ബുക്ക് ഓഫ് റെക്കോഡ് (വേൾഡ് ചാമ്പ്യൻ), ഇൻറർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്, വേൾഡ് റെക്കോഡ് ഓഫ് ഇന്ത്യ തുടങ്ങി ആറ് റെക്കോഡുകളാണ് കരസ്ഥമാക്കിയ്. 25 സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ കുറഞ്ഞ സമയത്തിൽ വരച്ചാണ് അംഗീകാരം നേടിയത്. അറബ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ ചിത്രങ്ങളും മർവയുടെ ചിത്രരചനയുടെ ഭാഗമായിട്ടുണ്ട്.
പത്താം ക്ലാസിൽ പഠിക്കുന്ന മർവ തലശ്ശേരി ചൊക്ലി സ്വദേശി മുസ്തഫയുടെയും തൃശൂർ മാമ്പ്ര സ്വദേശി ഷെമിയുടെയും മകളാണ്. സഹോദരൻ: അമർ ഷിഫാൻ. ചിത്രരചനയിൽ മർവ മുസ്തഫയുടെ മാതാവ് ഷെമിയും ചില നേട്ടങ്ങൾ കരഗതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.