വില നിയന്ത്രണം: വാണിജ്യ വ്യവസായ മന്ത്രാലയം ധാരണപത്രത്തിൽ ഒപ്പുവെച്ചു
text_fieldsകുവൈത്ത് സിറ്റി: സഹകരണ സ്റ്റോറുകളിലും സമാന വിപണികളിലും ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ധാരണപത്രത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയവും കൺസ്യൂമർ കോഓപറേറ്റിവ് സൊസൈറ്റി യൂനിയനും ഒപ്പുവെച്ചു. സാമൂഹികകാര്യ മന്ത്രി ശൈഖ് ഫിറാസ് സൗദ് അൽ മാലിക് അസ്സബാഹ്, വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് അൽ ഐബാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണപത്രം ഒപ്പുവെച്ചത്.
വാണിജ്യ വ്യവസായ മന്ത്രാലയവും യൂനിയനും തമ്മിലുള്ള സഹകരണം കൈവരിക്കുന്നതിനാണ് മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചതെന്ന് ഇരുപക്ഷവും സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏകോപനത്തിലൂടെയും സഹകരണത്തിലൂടെയും ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ധാരണയുടെ സംയുക്ത ചട്ടക്കൂടുകൾ ഇരുവിഭാഗവും വികസിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യും. ഇരു കക്ഷികളും തമ്മിലുള്ള പുതിയ കരാർ പ്രകാരം പുതുക്കാവുന്നതും നിലവിൽ 12 മാസം വരെ പ്രാബല്യത്തിലുള്ളതുമാണ് ഒപ്പുവെച്ച ധാരണപത്രം. ഉൽപന്നത്തിന്റെ പേര്, ബ്രാൻഡ്, വലുപ്പം, ഭാരം, ഉത്ഭവ രാജ്യം, ഉൽപന്ന വില, ഉൽപന്ന ബാർകോഡ് എന്നിവ ഇരുവിഭാഗവും വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.