മരുന്നിനും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കും വില നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നിനും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കും വില നിയന്ത്രണം വരുന്നു. ഔഷധ വിലനിർണയ സമിതി മുന്നോട്ടുവെച്ച നിർദേശങ്ങള്‍ക്ക് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി കഴിഞ്ഞ ദിവസം അനുമതി നല്കി. ഇതോടെ 228 മരുന്നുകളുടെ വിലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 10 ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്. വില നിയന്ത്രണം നടപ്പാകുന്നതോടെ രാജ്യത്ത് മരുന്നുകള്‍ക്ക് പല വില ഈടാക്കാനാവില്ല. രാജ്യത്ത് മരുന്നുകളുടെയും സപ്ലിമെൻറുകളുടെയും വില കുറക്കുന്നതിനുള്ള നടപടികൾ തുടരുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതിനിടെ സ്വകാര്യ മേഖലയിലെ ഫാർമസികളിൽ സൈക്കോട്രോപിക് മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള നിയന്ത്രണം കർശനമാക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായി ഇലക്ട്രോണിക് സിസ്റ്റം സജീവമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.