പ്രധാനമന്ത്രി നസഹ ഓഫിസ് സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) ഓഫിസ് സന്ദർശിച്ചു. സന്ദർശന വേളയിൽ നസഹയുടെ ഇടക്കാല റിപ്പോർട്ടിന്റെ പകർപ്പ് ചെയർമാൻ അബ്ദുൽ അസീസ് അൽ ഇബ്രാഹിം പ്രധാനമന്ത്രിക്ക് കൈമാറി.
അഴിമതി വിരുദ്ധ അതോറിറ്റി സ്ഥാപനം സംബന്ധിച്ച 2016 ലെ 2ാം നമ്പർ നിയമപ്രകാരമുള്ള സാമ്പത്തിക രേഖകളും പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. അഴിമതിക്കെതിരെ പോരാടുന്നതിലും രാജ്യത്തിന്റെ ഫണ്ടുകൾ സംരക്ഷിക്കുന്നതിലും എല്ലാവർക്കും നിയമം ബാധകമാക്കുന്നതിലും നസഹയുടെ സുപ്രധാന പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.