യൂത്ത് അസംബ്ലിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ്, വാർത്താവിതരണ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി, കുവൈത്ത് യൂത്ത് അസംബ്ലി ചെയർമാൻ നവാഫ് അൽ അസ്മി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ യൂത്ത് അസംബ്ലി അംഗങ്ങളും പങ്കെടുത്തു. യുവാക്കളുമായി ആശയവിനിമയം നടത്താനും തടസ്സങ്ങൾ നീക്കാനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനും എല്ലാ കഴിവുകളും പ്രയോജനപ്പെടുത്താനുമുള്ള സർക്കാറിന്റെ താൽപര്യം പ്രധാനമന്ത്രി ഉറപ്പിച്ചുപറഞ്ഞു.
യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും അവ പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വെല്ലുവിളികളെ നേരിടാനും മാതൃരാജ്യത്തെ സേവിക്കുന്നതിൽ സജീവമായി ഇടപെടാനും പരിഷ്കാരങ്ങളും വികസനങ്ങളും കൈവരിക്കാനുമുള്ള യൂത്ത് അസംബ്ലിയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.