പൗരതാൽപര്യങ്ങൾക്ക് മുൻഗണന -കുവൈത്ത് പ്രധാനമന്ത്രി
text_fieldsകുവൈത്ത് സിറ്റി: പൗരന്മാർക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും നൽകാനുള്ള ഒരു ശ്രമവും രാജ്യം ഒഴിവാക്കിയില്ലെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്.
നാഷനൽ യൂനിയൻ ഓഫ് കുവൈത്ത് സ്റ്റുഡന്റ്സിന്റെ 38ാമത് വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് ടെലിവിഷൻ വഴി നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്.
വിദേശത്ത് പഠിക്കുന്ന കുവൈത്തികൾക്കുള്ള സാമ്പത്തിക വിഹിതത്തിൽ 50 ശതമാനം വർധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്നതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി എല്ലാവർക്കും വിജയാശംസ നേർന്നു. വിദ്യാർഥികളാണ് രാജ്യത്തിന്റെ ഭാവി വാഗ്ദാനമെന്നും ഉണർത്തി.
ആഗ്രഹിച്ച ലക്ഷ്യങ്ങൾ നേടുന്നതിനും ബന്ധുക്കളുടെയും മാതൃരാജ്യത്തിന്റെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനും എല്ലാവർക്കും കഴിയട്ടെ എന്നും അതിന് എല്ലാ പിന്തുണയും അറിയിച്ചു.
കുട്ടികൾക്ക് ലക്ഷ്യങ്ങളിലെത്താനും ഉത്തരവാദിത്തങ്ങൾ വഹിക്കാനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ച രക്ഷിതാക്കൾക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.