പ്രിയദർശിനി ലൈബ്രറി അക്കിത്തം അനുസ്‌മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഒ.ഐ.സി.സി പ്രിയദർശിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാകവി അക്കിത്തം അനുസ്‌മരണം സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നടന്ന ഓൺലൈൻ അനുസ്‌മരണ പരിപാടി ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് കൃഷ്‌ണൻ കടലുണ്ടിയുടെ അധ്യക്ഷതയിൽ നാഷനൽ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
സ്നേഹമില്ലാത്ത വിപ്ലവവും രാഷ്ട്രീയവും ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് പറഞ്ഞ അക്കിത്തം കേരളത്തിലെ മറ്റു സാഹിത്യരചയിതാക്കളിൽനിന്ന് വേറിട്ട വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ ധർമരാജ് മടപ്പള്ളി അക്കിത്തം അനുസ്‌മരണ പ്രഭാഷണം നടത്തി. കാസറ്റ് കവിതകൾ സജീവമാകുന്നതിന് മുമ്പ് മലയാളി ആസ്വദിച്ച് പാടിനടന്നവയാണ് അക്കിത്തം കവിതകൾ എന്നും ഏതൊരു സാഹിത്യകാരനും വിലയിരുത്തപ്പെടേണ്ടത് കൃതികളിലൂടെയാണെന്നും ധർമരാജ് മടപ്പള്ളി പറഞ്ഞു.
മാണി ചാക്കോ വയനാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. എ. രാജേഷ് ബാബു, ഹരീഷ് തൃപ്പൂണിത്തുറ, സുലേഖ അജി, സിദ്ദീഖ് അപ്പക്കൻ, ലിബിൻ മുഴക്കുന്ന്, ലിബിൻ മാത്യു, ആൻ എലിസബത്ത് മാണി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.