കല (ആർട്ട്) കുവൈത്ത് ചിത്രരചന വിജയികൾക്ക് സമ്മാനം നൽകി
text_fieldsകുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് ചിത്രരചന മത്സരവിജയികൾക്ക് ഫലകങ്ങളും മെഡലുകളും സർട്ടിഫിക്കറ്റും നൽകി. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ സിബി ജോർജ് സമ്മാനം കൈമാറി. ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ 17ാമത് 'നിറം' ചിത്രരചന മത്സരത്തിൽ 24 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് 2700ൽപരം കുട്ടികൾ പങ്കെടുത്തിരുന്നു. ഓവറോൾ ചാമ്പ്യൻഷിപ് നേടിയ അബ്ബാസിയ ലേണേഴ്സ് ഓൺ അക്കാദമിക്കു വേണ്ടി പ്രിൻസിപ്പൽ ആശാ ശർമ, രണ്ടാം സ്ഥാനം നേടിയ അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിനു വേണ്ടി പ്രിൻസിപ്പൽ മഹേഷ് അയ്യർ മൂന്നാം സ്ഥാനം നേടിയ അബ്ബാസിയ ഭാരതീയ വിദ്യാഭവനു വേണ്ടി അധ്യാപിക ബവിത ബ്രൈറ്റ് എന്നിവർ ട്രോഫി സ്വീകരിച്ചു. ലേണേഴ്സ് ഓൺ അക്കാദമിക്കുവേണ്ടി വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ബൽരാജ് സ്വീകരിച്ചു. വിധികർത്താക്കളായ ആർട്ടിസ്റ്റുകൾ ശശികൃഷ്ണൻ, ജോൺ മാവേലിക്കര, സുനിൽ കുളനട എന്നിവരെയും ആദരിച്ചു.
ഒന്നും രണ്ടും മൂന്നും സമ്മാനർഹർക്ക് സർട്ടിഫിക്കറ്റും മെഡലും മെമന്റോയും അമേരിക്കൻ ടൂറിസ്റ്റർ സ്പോൺസർ ചെയ്ത ബാഗും കൂടാതെ ഒന്നാം സമ്മാനർഹർക്ക് മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത സ്വർണനാണയവും വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിൽ അബിഗെയ്ൽ മറിയം ഫിലിപ്, സാറാ ജെസീക്ക ജോർജ്, ശ്രേയസ് വെമുലവട, അസിം മുജീബ് റഹ്മാൻ, സാരംഗി സ്മിത സുനിൽ എന്നിവർ ഒന്നാം സമ്മാനവും, ഗായത്രി ലൈജു, ഹന ആൻസി, ലക്ഷ്മിക ഷാൻലാസ്, നവീൻകൃഷ് സജീഷ്, ആൻനിയ ജോസ്, അനീറ്റ സാറ ഷിജു, ആൻ ട്രീസ ടോണി എന്നിവർ രണ്ടാം സമ്മാനവും ധനിഷ്ഠ ഘോഷ്, അഭിരാമി നിതിൻ, ശിവേഷ് സെന്തിൽകുമാർ, ജെന്ന മേരി ജോബിൻ, ആൻ സാറ ഷിജു, മാളവ് മെഹുൽകുമാർ സോളങ്കി, ഹരിണി മഹാദേവൻ, ജലാലുദ്ദീൻ അക്ബർ എന്നിവർ മൂന്നാം സമ്മാനവും നേടി. കല (ആർട്ട്) കുവൈത്ത് പ്രസിഡൻറ് വി.പി. മുകേഷ്, ജനറൽ സെക്രട്ടറി ശിവകുമാർ, നിറം ജനറൽ കൺവീനർ ജെയ്സൺ ജോസഫ്, ട്രഷറർ ഹസൻകോയ, വൈസ് പ്രസിഡൻറ് അമ്പിളി രാഗേഷ്, പ്രവർത്തകസമിതി അംഗങ്ങളായ സുനിൽ കുമാർ, രാഗേഷ് പറമ്പത്ത്, അഷ്റഫ് വിതുര എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.