പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തും -ഡെപ്യൂട്ടി സ്പീക്കർ
text_fieldsകുവൈത്ത് സിറ്റി: കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറുമായി കേരള അസോസിയേഷൻ കുവൈത്ത് മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും പ്രവാസികളുടെ ബുദ്ധിമുട്ടുകളെ കുറിച്ചും ചർച്ചയായി. പ്രവാസികളുടെ പ്രശ്നങ്ങൾ കേരള സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തി പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് ചിറ്റയം പറഞ്ഞു.കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരും വിവിധ സമൂഹിക സംസ്കാരിക സംഘടന പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. പ്രതിനിധികളുടെ ചോദ്യങ്ങൾക്കും ഡെപ്യൂട്ടി സ്പീക്കർ മറുപടി നൽകി.
കേരള അസോസിയേഷന്റെ 11 ാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2024’ ന്റെ റാഫിൾ കൂപ്പൺ പ്രകാശനം ഡെപ്യൂട്ടി സ്പീക്കറും ഫിലിം ഫെസ്റ്റിവൽ കൺവീനർ വിനോദ് വലൂപറമ്പിലും ചേർന്ന് പ്രകാശനം ചെയ്തു. ജനുവരി 12നാണ് നോട്ടം ഫെസ്റ്റിവൽ തുടങ്ങുന്നത്. കേരള അസോസിയേഷൻ ജനറൽ കോഓഡിനേറ്റർ പ്രവീൺ നന്തിലത്ത്, ജനറൽ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട് എന്നിവർ സംബന്ധിച്ചു. ബൈജു തോമസ്, ഷാജി രഘുവരൻ, ഷംനാദ് സഹീദ്, അമൃത് സെൻ, കെ.ജി. അനിൽ , അരീഷ് രാഘവൻ, ഷാഹിൻ ചിറയിൻകീഴ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.