പ്രോഗ്രസിവ് പ്രഫഷനൽ ഫോറം വാർഷിക പൊതുയോഗം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രഫഷനല്‍ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ പ്രോഗ്രസിവ് പ്രഫഷനൽ ഫോറം കുവൈത്ത് വാർഷിക പൊതുയോഗം കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
ലോക കേരളസഭ അംഗം ആർ. നാഗനാഥൻ സംസാരിച്ചു. ജനറൽ സെക്രട്ടറി ശങ്കർ റാം റിപ്പോർട്ടും ട്രഷറർ വി.പി. സുനിൽ കുമാർ കണക്കും അവതരിപ്പിച്ചു. കൂട്ടായ്മ കേരളത്തിലെ കൽപറ്റയിൽ നിർമിച്ച് നൽകുന്ന ഭവനത്തിന്റെ നിർമാണ പുരോഗതി റിപ്പോർട്ട് ജോയൻറ് സെക്രട്ടറി ഷേർളി ശശി രാജൻ അവതരിപ്പിച്ചു. എം.കെ. സുരേഷ് കുമാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അഡ്വ. തോമസ് സ്റ്റീഫൻ (പ്രസിഡൻറ്) ഷേർളി ശശി രാജൻ (ജനറൽ സെക്രട്ടറി), പ്രശാന്ത് വാരിയർ (വൈസ് പ്രസിഡൻറ്), ഡോ. രാജേഷ് വർഗീസ് (ജോയൻറ് സെക്രട്ടറി), ശ്രീജിത്ത് പാലകുറിശ്ശി (ട്രഷറർ), അബ്ദുൽ റസൽ, അജിത് വള്ളൂർ, അസീം മുഹമ്മദ്, ബിപിൻ പുനത്തിൽ, ധനേഷ് അയ്യപ്പൻകുട്ടി, ഡോ. അനില ആൽബർട്ട്, ഡോ. രംഗൻ, ഫിറോഷ് പരീത്, ജിജു എം. ലാൽ, കെ.ബി. കിരൺ, എം.എച്ച്. മുനീർ, രമേശ് കാപ്പാടൻ, സഞ്ജയ് വിശ്വനാഥൻ, ശങ്കർ റാം, അഡ്വ. സ്മിത മനോജ്, സൂരജ് കുണ്ടുവളപ്പിൽ, ശ്രീജിത്ത് എസ്. നായർ, ടിജോ കെ. മാത്യു, കെ. വിനോദ് (എക്സിക്യൂട്ടിവ് അംഗങ്ങൾ), വി.പി. സുനിൽകുമാർ, എം.കെ. സുരേഷ്കുമാർ (ഓഡിറ്റർമാർ).
ഓൺലൈൻ യോഗത്തിൽ ഷാജി മഠത്തിൽ, പ്രശാന്ത് വാരിയർ എന്നിവർ മോഡറേറ്റർമാരായി. അവയവ ദാനത്തെ ആസ്പദമാക്കി കെ.എൻ.ഒ.എസ് സംസ്ഥാന നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രെയ്ഷ്യസ് വെബിനാർ നയിച്ചു. ഷംനാദ് സ്വാഗതവും ഷേർളി ശശി രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.