വീട്ടുജോലിക്കാരെ 'മെയ്ഡ്' എന്ന് വിശേഷിപ്പിക്കുന്നതിന് വിലക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹികത്തൊഴിലാളികളെ 'മെയ്ഡ്'എന്ന് വിശേഷിപ്പിക്കുന്നതിന് വിലക്ക്.ജോലിക്കാരുടെ അന്തസ്സിനെ മാനിക്കുന്ന പ്രയോഗമല്ല അതെന്ന് വിലയിരുത്തിയാണ് ഉത്തരവ്. വേലക്കാരി എന്നതിനു പകരം വർക്കർ അഥവാ ജോലിക്കാർ എന്നു വിശേഷിപ്പിക്കണമെന്നാണ് നിർദേശം. വീട്ടുജോലിക്കാർ, ഗാർഹികത്തൊഴിലാളികൾ എന്നെല്ലാം വിശേഷിപ്പിക്കാം.
പരസ്യങ്ങളിൽ ഗാർഹികത്തൊഴിലാളികളുടെ പടം, തിരിച്ചറിയൽ കാർഡ്, ഇഖാമ, മറ്റു വ്യക്തിഗത വിവരങ്ങൾ എന്നിവ ചേർക്കരുതെന്നും വാണിജ്യ മന്ത്രാലയം ഉത്തരവിട്ടു.
വീട്ടുജോലിക്കാർ വാണിജ്യ മന്ത്രാലയത്തിന് കീഴിലല്ല വരുന്നതെങ്കിലും ഒാഫിസുകളുടെ പരസ്യങ്ങളും മറ്റും വാണിജ്യമന്ത്രാലയത്തിന് കീഴിൽ വരുന്നു. തൊഴിലാളികളെ അന്തസ്സിന് ക്ഷതം വരുന്ന പ്രയോഗങ്ങളിൽ വിശേഷിപ്പിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല എന്ന വിലയിരുത്തലാണ് അധികൃതർ നടത്തിയത്.തൊഴിലാളികളെ 'വിറ്റു', 'വാങ്ങി'തുടങ്ങിയ പദപ്രയോഗങ്ങളും നടത്താൻ പാടില്ല. സേവന കൈമാറ്റം എന്നാണ് ഇതിന് പകരമായി നിർദേശിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.