ഒത്തുകൂടൽ വിലക്ക്: സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ നിരീക്ഷിക്കും
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കും ഒത്തുകൂടലുകൾക്കും ഏർപ്പെടുത്തിയ വിലക്ക് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ കർശനമാക്കും. ഇത്തരം പരിപാടികളുടെ പരസ്യങ്ങൾ വരുന്നത് നിരീക്ഷിച്ച് വേദിയിൽ പരിശോധന നടത്തും. ഒത്തുചേരലുകൾ തടയാൻ മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഫീൽഡ് പരിശോധനക്കായി വനിത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഹാളുകളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ച് സംഘം പരിശോധന നടത്തുകയും ആരോഗ്യ മാർഗനിർദേശം പാലിക്കാത്ത സാഹചര്യത്തിൽ കർശന നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ജനുവരി മൂന്നിന് ചേർന്ന മന്ത്രിസഭ യോഗമാണ് കോവിഡ് മൂന്നാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ ഇൻഡോർ ഒത്തുചേരലുകൾ വിലക്കി ഉത്തരവിട്ടത്. ജനുവരി ഒമ്പതു മുതലായിരുന്നു ഇതിന് പ്രാബല്യം. കോവിഡ് കേസുകൾ സർവകാല റെക്കോർഡ് മറികടന്ന് കുതിക്കുമ്പോഴും ഒരു വിഭാഗം ജനങ്ങൾ വിഷയത്തെ ഗൗരവത്തിൽ എടുത്തിട്ടില്ല. ആറുലക്ഷത്തോളം പേർ ഇനിയും വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടില്ല. ഒത്തുകൂടലുകളും ചെറിയ പരിപാടികളും നടക്കുന്നുണ്ട്. സ്വദേശി താമസമേഖലയിൽ കുടുംബ പരിപാടികൾ നടക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.