പ്രവാചക ജീവിതം മാതൃകാപരം –അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി
text_fieldsകുവൈത്ത് സിറ്റി: ജീവിത മാതൃകയിലൂടെ ജനതയെ ഭൗതികവും ആത്മീയവുമായ സാംസ്കാരികവുമായ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രവാചകന് സാധിച്ചെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എറണാകുളം ജില്ല ജനറൽ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ 'തിരുനബി ജീവിതം: സമഗ്രം സമ്പൂർണം' തലക്കെട്ടില്‍ നടത്തിവരുന്ന മീലാദ് കാമ്പയിനോടനുബന്ധിച്ച ഗ്ലോബൽ മീലാദ് കോൺഫറൻസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാനവ ചരിത്രത്തില്‍ ഇത്രയധികം അനുധാവനം ചെയ്യപ്പെട്ട മറ്റൊരു വ്യക്തിത്വവും ഉണ്ടായിട്ടില്ലെന്നാണ് ചരിത്രകാരന്മാര്‍ വിലയിരുത്തിയത്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും ബഹുമാനവും അവകാശങ്ങളും നല്‍കുന്ന പ്രവാചക ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ഐ.സി പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം നിര്‍വഹിച്ചു. പൂക്കോയ തങ്ങൾ പ്രാർഥന നടത്തി. ഡോ. അബ്ദുറഹ്മാൻ മൗലവി ഒളവട്ടൂർ, അബ്ദുസ്സലാം ഹാജി കാഞ്ഞിപ്പുഴ, കാസിം റഹ്മാനി, എ.വി. അബൂബക്കർ അൽഖാസിമി, ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി, വി.പി. സലാം ഹാജി ചിയ്യൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാന് ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.