ബജറ്റ് വെട്ടിക്കുറക്കാൻ നിർദേശം; പാടുപെട്ട് മന്ത്രാലയങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ബജറ്റ് വെട്ടിക്കുറക്കാൻ മന്ത്രിസഭ നിർദേശിച്ചതോടെ പാടുപെട്ട് വിവിധ മന്ത്രാലയങ്ങൾ. 2020-21 സാമ്പത്തികവർഷത്തിൽ ചുരുങ്ങിയത് 20 ശതമാനം ബജറ്റ് വെട്ടിക്കുറക്കണമെന്നാണ് സർക്കാർ നിർദേശം.കോവിഡ് പ്രതിസന്ധിയിൽ എണ്ണവില കൂപ്പുകുത്തിയതോടെ ബജറ്റ് കമ്മി അധികരിച്ചു. ഇതോടെയാണ് സർക്കാർ പൊതുബജറ്റ് മാറ്റി തയാറാക്കുകയും വിവിധ വകുപ്പുകളോട് ചെലവ് കുറക്കാൻ ആവശ്യപ്പെടുകയും ചെയ്തത്. 14.8 ശതകോടി ദീനാർ വരുമാനവും 22.5 ശതകോടി ദീനാർ ചെലവും 9.2 ശതകോടി ദീനാർ കമ്മിയും പ്രതീക്ഷിച്ചിരുന്ന ബജറ്റാണ് നേരത്തേ പാസാക്കിയിരുന്നത്.
പെട്രോളിയം ബാരലിന് 55 ഡോളർ വില കണക്കാക്കിയാണ് അന്നത്തെ ധനമന്ത്രി മറിയം അഖീൽ ബജറ്റ് തയാറാക്കിയത്. എന്നാൽ, 7500 കോടി ദീനാർ മാത്രമേ ഇൗ സാമ്പത്തികവർഷം വരുമാനമുണ്ടാവൂ.ബജറ്റ് അവതരിപ്പിക്കുേമ്പാൾ 65 ഡോളർ വിലയുണ്ടായിരുന്നു. ഇപ്പോൾ 40 ഡോളറിലും താഴെയാണ്. പുതുക്കിയ ബജറ്റിൽ എണ്ണവില 30 ഡോളർ ആണ് കാണിച്ചിട്ടുള്ളത്.ധനമന്ത്രാലയം മറ്റു മന്ത്രാലയങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾക്ക് ചെലവ് കുറക്കുന്നതിന് പരിമിതിയുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് ചെലവ് വൻതോതിൽ അധികരിക്കുകയാണ് ചെയ്യുക. ഇത് മന്ത്രിസഭ അംഗീകരിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പ്രധാന ചെലവ് ശമ്പളമാണ്.
അതിൽ കുറവ് വരുത്താൻ കഴിയില്ല. 20 ശതമാനം ചെലവ് കുറക്കൽ അപ്രായോഗികമാണെന്ന് ചില മന്ത്രിമാർ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.പൊതുമരാമത്ത് മന്ത്രാലയത്തിന് അറ്റകുറ്റപ്പണികൾ നിർത്തിവെക്കാനാവില്ല. പുതിയ വലിയ പദ്ധതികൾ അടുത്ത കാലത്ത് ഉണ്ടാവില്ല. സ്വദേശിവത്കരണവും ചെലവ് വർധിപ്പിക്കുന്നതാണ്. പിരിച്ചുവിടുന്ന വിദേശികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ വലിയ തുക വേണമെന്നതിനൊപ്പം കുവൈത്തികളെ നിയമിക്കുേമ്പാൾ ചെലവ് അധികരിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.