വേനൽക്കാലത്ത് ചർമം സംരക്ഷിക്കാം
text_fieldsആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് ചർമസംരക്ഷണം. വേനൽക്കാലം എത്തിയതോടെ ചൂടും പൊടിയും വിയർപ്പും ഏൽക്കാതെ ചർമത്തെ സംരക്ഷിക്കാൻ അൽപം കഷ്ടപ്പെടേണ്ടി വരും. വരണ്ട ചർമം, എണ്ണമയമുള്ള ചർമം, സാധാരണ ചർമം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ചർമമാണുള്ളത്.
വേനൽ കടുക്കുമ്പോൾ വരണ്ട ചർമം കൂടുതൽ അപകടത്തിലാവും. സ്നേഹഗ്രന്ഥിയുടെ പ്രവർത്തന മാന്ദ്യമാണ് വരണ്ട ചർമത്തിന്റെ കാരണം. തൊലിവരണ്ടതും മൊരിപിടിച്ചതും മയമില്ലാത്തതും എളുപ്പം വിണ്ടുകീറുന്നതുമായിരിക്കും ഇത്തരത്തിലുള്ള ചർമം.
പരിഹാര മാർഗങ്ങൾ
ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും സഥിരമാക്കുക, നന്നായി ഉറങ്ങുകയും വ്യായാമം ശീലിക്കുകയും ചെയ്താൽ ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം ചർമത്തിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കാം. സൺസ്ക്രീനുകളും സൺബ്ലോക്കിങ് മരുന്നുകളും ഉപയോഗിച്ചാൽ അൾട്രാ വയലറ്റ് രശ്മി കൊണ്ട് ത്വക്കിലുണ്ടാകുന്ന വിപരീത ഫലങ്ങൾ ഒഴിവാക്കാം.
വെളുത്ത നിറമുള്ളവർക്കാണ് സൂര്യപ്രകാശം കൊണ്ടുള്ള ദോഷങ്ങൾ പ്രകടമായി കാണുന്നത്. ഇരുണ്ട നിറമുള്ളവരിൽ മെലാനിൻ എന്ന രാസവസ്തു കൂടുതലായുള്ളതിനാൽ അൾട്രാവയലറ്റ് രശ്മികൾ വലുതായി ബാധിക്കാറില്ല.
ത്വക്കിനെ മൃദുലമാക്കാൻ ഏറ്റവും നല്ലത് ശുദ്ധജലം തന്നെയാണ്. എമോലിയന്റ്സ് അല്ലെങ്കിൽ മോയിസ്റ്ററൈസർ വരണ്ട ചർമത്തിന് ഈർപ്പം കൊടുക്കുന്നതിന് സഹായകമാണ്. കുളി കഴിഞ്ഞ ഉടനെ പുരട്ടുന്നതാണ് നല്ലത്. ഇവ അടങ്ങിയ ലേപനങ്ങൾ ചുളിവുകളും ജരയും തടയുകയില്ലെങ്കിലും ചർമത്തിന് പുതുമ നൽകുന്നതായി കാണപ്പെടുന്നു.
ചിലർക്ക് ഈ ക്ലെൻസിങ് ലോഷൻ ഉപയോഗിക്കുന്നത് മുഖക്കുരു കൂടുതലാകാൻ ഇടയാകുന്നുണ്ട്. അധികം തവണ മുഖം സോപ്പിട്ടു കഴുകുന്നത്, മുഖത്ത് വരൾച്ച കൂടുതലാകാൻ സാധ്യതയുണ്ട്. മേക്കപ്പ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്തതിനുശേഷം മാത്രമേ ഉറങ്ങാവൂ. സമ്മര്‍ദം നിയന്ത്രിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്.
മാനസിക സമ്മർദം നിയന്ത്രിക്കാന്‍ മാർഗങ്ങള്‍ കണ്ടെത്തുന്നതുവഴി ചര്‍മത്തിന് കൂടുതല്‍ ഊർജം നല്കാന് സാധിക്കും. സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപരീത ഫലങ്ങൾ ഉണ്ടാക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവരവരുടെ ചർമത്തിന്റെ സവിശേഷത മനസ്സിലാക്കി സൂക്ഷിച്ചുപയോഗിക്കുന്നതാണ് അഭിലഷണീയം. നാച്വറൽ ഫെയ്സ് പാക്ക് ഇടുന്നതിനു മുമ്പ് മുഖം അഞ്ചുമിനിറ്റ് ആവി കൊള്ളിച്ച് നേർത്ത തുണികൊണ്ട് തുടച്ചു വൃത്തിയാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.