ഭൂകമ്പ ഇരകളുടെ സംരക്ഷണം; തുർക്കിയിൽ രക്തബാങ്കുമായി കെ.ആർ.സി.എസ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) തെക്കൻ തുർക്കിയയിലെ അദാനയിൽ രക്തബാങ്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. വിവിധ കേന്ദ്രങ്ങൾക്ക് രക്ഷാപ്രവർത്തനത്തിനും രക്തപ്പകർച്ചക്കുമായി വാഹനങ്ങൾ എത്തിക്കുകയും ചെയ്തു.
2023 ലെ ഭൂകമ്പത്തിന്റെ ഇരകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് സൊസൈറ്റി ഡെപ്യൂട്ടി ചെയർമാൻ ഡോ. നാസിർ അൽ തനക് പറഞ്ഞു.
കെ.ആർ.സി.എസിന്റെ മേൽനോട്ടത്തിൽ തുർക്കി റെഡ് ക്രസന്റുമായി സഹകരിച്ച് അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ടിൽ (കെ.എഫ്.എ.ഇ.ഡി) നിന്നുള്ള സംഭാവന ഉപയോഗിച്ചാണ് സെന്റർ നിർമാണം. രക്ഷാപ്രവർത്തനത്തിനും രക്തപ്പകർച്ചക്കുമായി വാഹനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും ഡോ. അൽ തനക് പറഞ്ഞു. പദ്ധതിയുടെ മൊത്തം മൂല്യം അഞ്ച് മില്യൺ ഡോളർ കണക്കാക്കുന്നു. തുർക്കി മേഖലയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരാൻ ഭക്ഷണം വിതരണം ചെയ്തതായും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.