എയർ ഇന്ത്യ സമീപനം പ്രതിഷേധാർഹം -കെ.എം.സി.സി
text_fieldsകെ.എം.സി.സി കോഴിക്കോട് ജില്ല പ്രവർത്തക സമിതി യോഗം സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: നിരന്തരമായി വിമാനം റദ്ദാക്കുകയും പകരം സംവിധാനങ്ങൾ ഏർപ്പെടുത്താതിരിക്കുകയും ചെയ്യുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ സമീപനം പ്രതിഷേധാർഹമാണെന്ന് കെ.എം.സി.സി കോഴിക്കോട് ജില്ല പ്രവർത്തക സമിതി യോഗം.
അത്യാവശ്യങ്ങൾക്കായി പോകുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ ദുരിതത്തിലാവുന്ന കാഴ്ചയാണ് ദിവസവും. രോഗാവസ്ഥയിലുള്ളവരെയും മരണപ്പെട്ടവരെയും കാണാനും യാത്ര തിരിക്കുന്നവർ ഒന്നും രണ്ടും ദിവസം എയർപോർട്ടിൽ തങ്ങേണ്ടി വരുന്ന ഗതികേടിലാണ്. റദ്ദാക്കുന്ന അവസരങ്ങളിൽ മറ്റുവിമാനങ്ങളിൽ സംവിധാനം ഒരുക്കാനോ അല്ലെങ്കിൽ, ആ ദിവസത്തെ ടിക്കറ്റ് നിരക്കിൽ റീഫണ്ട് ചെയ്യാനും തയാറാവണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ അപര്യാപ്തത പരിഹരിക്കുന്നതിൽ നിസ്സംഗത മനോഭാവം പുലർത്തുന്ന വിദ്യാഭ്യാസ വകുപ്പിന്റെ സമീപനം പ്രതിഷേധാർഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
മെട്രോ മെഡിക്കൽ കോർപറേറ്റ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഭാരവാഹികളായ റഹൂഫ് മശ്ഹൂർ തങ്ങൾ, എം.ആർ നാസർ, ശാഹുൽ ബേപ്പൂർ എന്നിവർ ആശംസകൾ നേർന്നു. ജില്ല ഭാരവാഹികളായ സമീർ തിക്കോടി, ടി.വി. സാദിഖ് എന്നിവർ സെക്യൂരിറ്റി സ്കീം, മെംബർഷിപ് ക്യാമ്പയിൻ എന്നിവ വിശദീകരിച്ചു.
സെക്രട്ടറി സുഹൈൽ നൂറാംതോട്, വൈസ് പ്രസിഡന്റ് അലി അക്ബർ കറുത്തേടത്ത് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ടി.വി. ലത്തീഫ് ഖിറാഅത്ത് നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ അത്തോളി സ്വാഗതവും, വൈസ് പ്രസിഡന്റ് അലി അക്ബർ കറുത്തേടത്ത് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.