ഗ്യാൻവാപി; കോടതി വിധിയിൽ പ്രതിഷേധം
text_fieldsകുവൈത്ത് സിറ്റി: ഗ്യാൻവാപി മസ്ജിദിനുള്ളിൽ പൂജാകർമങ്ങൾക്ക് അനുമതി നൽകിയ വാരാണസി ജില്ല കോടതി വിധിയിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യ മതേതര മൂല്യങ്ങളിൽ കെട്ടിപ്പടുത്ത ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പരിവർത്തിക്കാനും ന്യൂനപക്ഷ ദലിത് വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി രണ്ടാം കിട പൗരന്മാരായി മുദ്ര കുത്താനുമുള്ള ശ്രമങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കേന്ദ്ര വാർഷിക കൗൺസിൽ മീറ്റ് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കൗൺസിൽ മീറ്റ് കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി ഇടയാറ്റൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അംഗങ്ങൾക്കുള്ള ഉപദേശ സെഷൻ അവതരിപ്പിച്ചു. ഹുസ്സൻ കുട്ടി നീറാണി പ്രവർത്തന റിപ്പോർട്ടും ഇ.എസ്. അബ്ദുറഹിമാൻ ഹാജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ അബ്ദുല്ലത്തീഫ് എടയൂർ, മുസ്തഫ ദാരിമി എന്നിവർ വേദിയിൽ സന്നദ്ധരായി.
വിവിധ ചുമതലകൾ വഹിക്കുന്ന ഇസ്മായിൽ ഹുദവി, ശിഹാബ് മാസ്റ്റർ, ഹുസ്സൻ കുട്ടി, നാസർ കോഡൂർ, മുനീർ പെരുമുഖം, ഫൈസൽ കുണ്ടൂർ, ആരിഫ്, ശിഹാബ് കോഡൂർ എന്നിവർ അതത് വിങ്ങിന്റെ പ്രവത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ശിഹാബ് മാസ്റ്റർ വിവിധ ആക്ടിവിറ്റികൾ അവതരിപ്പിച്ചു. ആദിൽ വെട്ടുപാറ, ഹസൻ തഖ്വ, സി.പി. തസ്ലീം, സുബൈർ, ഫൈസൽ, ഇല്യാസ് ബാഹസൻ തങ്ങൾ എന്നിവർ പരിപാടികൾ ഏകോപിച്ചു. ഫൈനാൻസ് സെക്രട്ടറി ഫാസിൽ കരുവാരകുണ്ട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.