വനിതാ അവകാശത്തിനായി പാർലമെൻറിനു മുന്നിൽ പ്രതിഷേധം
text_fieldsകുവൈത്ത് സിറ്റി: വനിതകളുടെ അവകാശവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് 150ലേറെ സ്ത്രീകൾ കുവൈത്ത് പാർലമെൻറിനു മുന്നിലെ ഇറാദ ചത്വരത്തിൽ പ്രതിഷേധിച്ചു. 'കുവൈത്ത് ഭരണഘടനയാൽ നിയന്ത്രിക്കുന്ന രാജ്യമാണ്', 'ഭരണഘടനയുടെ 30ാം വകുപ്പ് വ്യക്തി സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു', 'തുല്യതയില്ലാതെ രാഷ്ട്രത്തിന് ഭാവിയില്ല' തുടങ്ങിയ ബാനറുകൾ ഉയർത്തിയാണ് സ്ത്രീകൾ പ്രതിഷേധിച്ചത്. സൈന്യത്തിലും കായിക മേഖലയിലും ഉൾപ്പെടെ ശ്രദ്ധേയമായ സംഭാവന അർപ്പിക്കാൻ സ്ത്രീകൾക്ക് കഴിവുണ്ടെന്നും അടിസ്ഥാന സ്വാതന്ത്ര്യവും അവകാശങ്ങളും ലഭിക്കുകതന്നെ വേണമെന്നും കുവൈത്ത് സർവകലാശാല അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ഇബ്തിഹാൽ അൽ ഖത്തീബ് പറഞ്ഞു. ഏതാനും പുരുഷന്മാരും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.