Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്:...

കുവൈത്ത്: ഏഴുമാസത്തിനു​ശേഷം ചെമ്മീൻ എത്തി; 20 കിലോ 50 ദീനാർ

text_fields
bookmark_border
കുവൈത്ത്: ഏഴുമാസത്തിനു​ശേഷം ചെമ്മീൻ എത്തി; 20 കിലോ 50 ദീനാർ
cancel
camera_alt

ശർഖ്​ മത്സ്യമാർക്കറ്റിൽ ചെമ്മീൻ എത്തിയപ്പോൾ

കുവൈത്ത്​ സിറ്റി: ഏഴുമാസത്തെ ഇടവേളക്കു​ശേഷം കുവൈത്തിലെ മത്സ്യവിപണിയിൽ കുവൈത്തി ചെമ്മീൻ എത്തി. 20 കിലോ തൂക്കം വരുന്ന കുട്ടക്ക്​ 50 ദീനാർ ആണ്​ ശർഖ്​ മാർക്കറ്റിൽ വിലക്ക്​ നീങ്ങിയ ആദ്യദിനം വില രേഖപ്പെടുത്തിയത്​. കോവിഡ്​ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പൊതുജനങ്ങൾക്ക്​ ലേലത്തിൽ പ​െങ്കടുക്കാൻ കഴിയുന്നില്ല. രജിസ്​റ്റർ ചെയ്​ത കമ്പനികൾ വഴിയാണ്​ വിൽപന.

മത്സ്യബന്ധന തൊഴിലാളികൾ അവധിക്ക്​ നാട്ടിൽ പോയി കുടുങ്ങിയതിനാൽ മത്സ്യലഭ്യത വേണ്ടത്രയില്ല എന്നാണ്​ വിപണിയിൽനിന്ന്​ ലഭിക്കുന്ന വിവരങ്ങൾ. സ്വദേശികളുടെ തീൻമേശയിലെ ഇഷ്​ട വിഭവങ്ങളിലൊന്നാണ് ചെമ്മീൻ. രാജ്യത്തി​െൻറ സമുദ്രപരിധിയിൽനിന്ന് പിടിക്കുന്ന ചെമ്മീൻ മറ്റുള്ളതിനെക്കാൾ രുചികരമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം.

വരും ദിവസങ്ങളിൽ കൂടുതൽ സ്​റ്റോക്ക്​ എത്തുന്നതോടെ വില കുറയുമെന്നാണ്​ പ്രതീക്ഷ. ആഗസ്​റ്റ്​ 15ന്​ ശേഷം അടുത്തയാഴ്​ച മത്സ്യലഭ്യത വർധിക്കുമെന്നും വില കുറയുമെന്നും കച്ചവടക്കാരനായ അഹ്​മദ്​ ഖ്വാജ പ്രതികരിച്ചു. അതിനിടെ കുവൈത്തി ചെമ്മീൻ എന്ന വ്യാജേന ഇറാനിയൻ ചെമ്മീൻ വിൽപന നടത്തുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsprowns
Next Story