പ്രവാസികൾക്ക് മാനസിക അടുപ്പമുള്ള തെരഞ്ഞെടുപ്പ്
text_fieldsകുവൈത്ത് സിറ്റി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്നത് പ്രവാസികൾക്ക് മാനസിക അടുപ്പമുള്ള തെരഞ്ഞെടുപ്പാണ്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സ്ഥാനാർഥിയായി വരുന്നുവെന്നതാണ് ഇതിന് കാരണം. അടുത്തറിയുന്നവരും പഴയ പ്രവാസികളും മത്സരിക്കുന്നതിനാൽ നാട്ടിലെ ഓരോ നീക്കവും അപ്പോൾ തന്നെ വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്ന് അവർ ഒപ്പിയെടുക്കുന്നു. സോഷ്യൽ മീഡിയ ചർച്ചകളിൽനിന്ന് സജീവമായി ഇടപെടുകയും ചെയ്യുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടമായി നാട്ടിലെത്തിയ പ്രവാസികളും മത്സരത്തിനിറങ്ങുന്നുണ്ട്. ഇവർക്കെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പിന്തുണയർപ്പിക്കുകയാണ് ഇത്തവണ പ്രവാസലോകം.
പ്രവാസികളുടെ വിഷയങ്ങൾ ചർച്ചയാവേണ്ടത് നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളും വ്യക്തിബന്ധങ്ങളും വിധിനിർണയത്തിൽ നിർണായകമാവും. പുറം പ്രചാരണങ്ങളിൽ രാഷ്ട്രീയ കക്ഷിത്വം മുന്നിൽവരുന്നുവെങ്കിലും വ്യക്തിബന്ധങ്ങളുടെ പേരിലുള്ള വോട്ടുപിടിത്തം സജീവമാണ്. നാട്ടിൽ പോകാൻ സാധ്യതയുള്ളവരെ നേരിൽകണ്ടും നാട്ടിലെത്തിയവരെ ഫോണിൽ വിളിച്ചുമാണ് വോട്ടുപിടിത്തം. നാട്ടിലുള്ള ബന്ധുക്കളുടെ വോട്ടുറപ്പിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പ്രവർത്തകരും പ്രവാസികളെ വിളിക്കുന്നു. വിളിക്കുന്നവരോടെല്ലാം യെസ് പറഞ്ഞ് ആരെയും പിണക്കാതിരിക്കുകയെന്ന നയമാണ് മിക്കവാറും പേർ സ്വീകരിക്കുന്നത്. ഒരുവിഭാഗം നേരിട്ട് കക്ഷി ചേർന്ന് ഒാൺലൈൻ പ്രചാരണങ്ങളിൽ സജീവമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.