പൊതു പാർക്കുകൾ സന്ദർശകർക്കായി തുറന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുപാർക്കുകൾ സന്ദർശകർക്കായി തുറന്നുനൽകി. രാവിലെ എട്ടു മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുകയെന്ന് കാർഷിക, മത്സ്യവിഭവ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ എൻജിനീയർ അലി അൽ ഫർസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
എല്ലാ ഗവർണറേറ്റുകളിലും പൊതുപാർക്കുകൾ തുറന്നിട്ടുണ്ട്. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. അക്കാദമിക വർഷം കഴിഞ്ഞ സാഹചര്യത്തിൽ കുടുംബങ്ങൾക്ക് കുട്ടികളെക്കൂടി മാനസികോല്ലാസത്തിന് അവസരം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർക്കുകൾ തുറന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കോവിഡ്കാല നിയന്ത്രണങ്ങൾ നീക്കി രാജ്യം സാധാരണ ജീവിതത്തിലേക്ക് നടന്നടുക്കുന്നതിെൻറ നിർണായക ചുവടുവെപ്പുകളിലെന്നാണ് പാർക്കുകൾ തുറക്കുന്നത്. കഴിഞ്ഞമാസം കുവൈത്തിൽ സിനിമ തിയറ്ററുകൾ തുറന്നിരുന്നു. ഒരു മാസത്തിനകം വിമാനത്താവളവും സജീവമാകുമെന്ന് അധികൃതർ സൂചന നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.