പുനീത് രാജ്കുമാർ സ്മാരക രക്തദാന ക്യാമ്പ് നടത്തി
text_fieldsകുവൈത്ത് സിറ്റി: കന്നഡ നടനും സാമൂഹിക പ്രവർത്തകനുമായ പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് ഭാരതീയ പ്രവാസി പരിഷത്ത് കുവൈത്ത് കർണാടക വിങ്ങും ബി.ഡി.കെ കുവൈത്തും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികവും ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികവും പ്രമാണിച്ച് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അദാൻ കോഓപറേറ്റിവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിൽ നടന്ന ക്യാമ്പിൽ 125 പേർ പങ്കെടുത്തു.
ബി.പി.പി കുവൈത്ത് കർണാടക വിങ് പ്രസിഡൻറ് രാജ് ഭണ്ഡാരി അധ്യക്ഷത വഹിച്ചു. ബദർ അൽസമ മെഡിക്കൽ സെൻറർ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. വ്ലോഗർ ആരാൽ ജോൺ ഡിസൂസ മുഖ്യാതിഥിയായി. ചന്ദ്രഹാസ് ഷെട്ടി, സുഷമ മനോജ്, മനോജ് കുമാർ, സവിനയ എന്നിവർ സംസാരിച്ചു. ബി.ഡി.കെ ഉപദേശക സമിതി അംഗം രാജൻ തോട്ടത്തിൽ ബി.പി.പിക്ക് സുവനീർ നൽകി. രഘുബാൽ ബി.ഡി.കെ സ്വാഗതവും ബി.പി.പി കർണാടക ജോയൻറ് സെക്രട്ടറി ചിത്തരഞ്ജൻ ദാസ് നന്ദിയും പറഞ്ഞു. നിമിഷ് കാവാലം പരിപാടി ഏകോപിപ്പിച്ചു. മാധവ് നായ്ക്, വിജിത് തുംബെ, സന്തോഷ് ആചാര്യ, അരുൺ റാം, പ്രശാന്ത് കുന്ദർ, വിഷു, ഗുരുരാജ്, തോമസ് ജോൺ, മാർട്ടിൻ, ചാൾസ്, വിനോദ്, മുനീർ, ജോളി, വേണുഗോപാൽ, ജയൻ, ദീപു, പ്രേംകിരൺ, അനിത നായർ, യമുന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.