ലാഭംകൊയ്ത് ഖത്തർ എയർവേസ്
text_fieldsദോഹ: ആകാശത്ത് ഖത്തറിന്‍റെ അഭിമാനമായി പറക്കുന്ന ഖത്തർ എയർവേസിന് ഇത് ചരിത്രനേട്ടങ്ങളുടെ വർഷം. രാജ്യാന്തര തലത്തിൽ വിമാനക്കമ്പനികളെല്ലാം പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ, ലോകത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക ലാഭം കൊയ്ത എയർലൈൻസ് കമ്പനിയായി ഖത്തർ എയർവേസ്. 2021-22 സാമ്പത്തിക വർഷത്തിൽ 560 കോടി ഖത്തർ റിയാൽ (12,000 കോടി രൂപ) ആണ് ഖത്തർ എയർവേസ് ആകാശസഞ്ചാരത്തിലൂടെ കൊയ്തുകൂട്ടിയത്. ആഗോള തലത്തില്‍തന്നെ വിമാനക്കമ്പനികള്‍ പ്രതിസന്ധി നേരിട്ട കാലഘട്ടമായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വിസുകള്‍ പൂര്‍ണമായോ ഭാഗികമായോ നിലയ്ക്കുന്ന സാഹചര്യമുണ്ടായി. യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. എന്നാല്‍ ഇക്കാലയളവില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മികച്ച സർവിസ് ഉറപ്പാക്കിയാണ് റെക്കോഡ് ലാഭം ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയത്. ലോകത്തെ മറ്റേതൊരു വിമാനക്കമ്പനിയേക്കാളും കൂടുതലാണ് 2021-22 സാമ്പത്തിക വർഷത്തിൽ ഖത്തർ എയർവേസ് സ്വന്തമാക്കിയ 560 കോടി റിയാലിന്‍റെ ലാഭം.
ആകെ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 78 ശതമാനം ഉയര്‍ന്ന് 52.3 ബില്യണ്‍ റിയാലിലെത്തി. കോവിഡിനു മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്താലും രണ്ട് ശതമാനത്തിന്റെ വര്‍ധനയുണ്ട്. 1.85 കോടി യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ഖത്തര്‍ എയര്‍വേസില്‍ യാത്ര ചെയ്തത്.
കാര്‍ഗോ വരുമാനത്തില്‍ 25 ശതമാനവും വര്‍ധനയുണ്ട്. ആകാശപ്പറക്കലിന്‍റെ 25ാം വാർഷികം ആഘോഷിക്കവെയാണ് ലോകത്തെ ഏറ്റവും ലാഭംകൊയ്ത എയർലൈൻ കമ്പനിയെന്ന റെക്കോഡ് ഖത്തർ എയർവേസ് സ്വന്തം പേരിലാക്കി മാറ്റുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ അവതരിപ്പിച്ച വിദേശ എയർലൈൻസുകളുമായി താരതമ്യംചെയ്ത റിപ്പോർട്ട് പ്രകാരമാണ് ഈ നേട്ടം.
അറ്റാദായത്തിൽ മുൻ വർഷത്തേക്കാൾ 34 ശതമാനം വർധന രേഖപ്പെടുത്തി. 1770 കോടി ഖത്തർ റിയാലാണ് കണക്കാക്കുന്നത്. മുൻ വർഷം ഇത് 1180 കോടി റിയാലായിരുന്നു. കോവിഡിനെ തുടർന്ന് വിദേശ വിമാനക്കമ്പനികൾ സർവിസുകൾ വെട്ടിക്കുറക്കുകയും 2021ൽ പുനരാരംഭിക്കാൻ വൈകുകയും ചെയ്തപ്പോൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 140 കേന്ദ്രങ്ങളിലേക്കാണ് ഖത്തർ എയർവേസ് സർവിസ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.