ശൈഖ് സബാഹിന് 'ചിത്രാഞ്ജലി'യർപ്പിച്ച് ഖത്തർ
text_fieldsഖത്തറിലെ റോഡിെൻറ വശങ്ങളിൽ കുവൈത്ത് ടവറിെൻറ ചിത്രം വരച്ചിരിക്കുന്നു
കുവൈത്ത് സിറ്റി: മുൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനോടും കുവൈത്തിനോടുമുള്ള സ്നേഹവും കടപ്പാടും പ്രകടിപ്പിക്കാൻ ഖത്തർ തെരഞ്ഞെടുത്ത വേറിട്ട വഴി ശ്രദ്ധേയമാവുന്നു.
ഖത്തറിലെ പ്രധാന റോഡുകളിലൊന്നിന് ശൈഖ് സബാഹ് അൽ അഹ്മദ് റോഡ് എന്ന് പേരിടുകയും ഇൗ പാതയുടെ ഒാരങ്ങളിലെ കുവൈത്തിലെ ലാൻഡ്മാർക്കുകളുടെ ചിത്രങ്ങൾ വരച്ചുവെച്ചിരിക്കുകയുമാണ്. പ്രദേശിക ഭരണകൂടത്തിെൻറ പ്രത്യേക നിർദേശപ്രകാരമാണ് ഇൗ സ്നേഹ പ്രകടനം.
കുവൈത്ത് ടവർ, ലിബറേഷൻ ടവർ തുടങ്ങി കുവൈത്തിലെ പ്രധാന പൈതൃക വസ്തുക്കളുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങൾ പാതയോരത്തെ അലങ്കരിക്കുന്നു. സർവാംഗീകൃതനായ മുൻ കുവൈത്ത് ഭരണാധികാരിക്ക് വിവിധ നാടുകളിൽ സ്മാരകങ്ങൾ ഏറെയാണ്. യു.എ.ഇ, ഫലസ്തീൻ, ലബനാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ റോഡുകൾക്ക് ശൈഖ് സബാഹിെൻറ പേര് നൽകിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.