ക്വാറൻറീൻ ചാർജ് ഈടാക്കുന്നത് പ്രതിഷേധാർഹം –വെൽഫെയർ കേരള കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ പ്രവാസലോകത്തുനിന്ന് നാട്ടിൽ മടങ്ങിയെത്തുന്നവരിൽനിന്ന് ക്വാറൻറീൻ ചാർജ് ഈടാക്കാനുള്ള സംസ്ഥാന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര വർക്കിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടവരും വിസാ കാലാവധി കഴിഞ്ഞവരും ഗർഭിണികളും പ്രായമായവരുമടക്കം ജീവിക്കാൻ സാമ്പത്തിക മാർഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ നാട്ടിലേക്കു മടങ്ങുന്നത്. പ്രവാസികളുടെ അധ്വാനഫലംകൊണ്ടാണ് കേരളം കഞ്ഞികുടിച്ചുപോകുന്നെതന്ന് മുഖ്യമന്ത്രി മുമ്പ് നടത്തിയ പ്രസ്താവന വെറും വാക്കാണെന്ന് തെളിഞ്ഞു.
ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്കു മടങ്ങുന്നത് സന്നദ്ധ സംഘടനകളും വ്യക്തികളും നൽകുന്ന ടിക്കറ്റുകൾ ഉപയോഗിച്ചാണ്. അത്തരം ആളുകൾക്ക് ഈ സാമ്പത്തികബാധ്യതകൂടി താങ്ങാൻ കഴിയില്ല. നിലവിൽ വഴിയില്ലാതെ നാട്ടിലേക്കു മടങ്ങുന്ന പ്രവാസികൾക്ക് മേൽ ഇരട്ടി സാമ്പത്തികഭാരം അടിച്ചേൽപിക്കാനാണ് സംസ്ഥാന സർക്കാർ ഈ നടപടികൊണ്ട് ശ്രമിക്കുന്നത്. നാടിെൻറ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിച്ച പ്രവാസികളെ അവർക്ക് സർക്കാർ സഹായം ആവശ്യമായ ഘട്ടത്തിൽ കൂടുതൽ സാമ്പത്തിക ക്ലേശങ്ങളിലേക്ക് തള്ളിവിടാതെ ക്വാറൻറീൻ ചാർജ് ഈടാക്കാനുള്ള നടപടിയിൽനിന്ന് ഉടൻ പിൻവാങ്ങണമെന്നും ഇതിന് പ്രവാസ ലോകത്തുനിന്ന് പ്രതിഷേധങ്ങൾ ഉയരണമെന്നും വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.