ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ; ഏത് ഹോട്ടലെന്ന് യാത്രക്കാരന് തീരുമാനിക്കാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവർ അനുഷ്ഠിക്കേണ്ട നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിെൻറ ചെലവും ഹോട്ടലുകളും സംബന്ധിച്ച വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് വ്യോമയാന വകുപ്പ് ഡയറക്ടർ ജനറൽ യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രമാകാൻ അനുമതി നൽകിയത്. നിരക്ക് സംബന്ധിച്ച് ഹോട്ടലുകളോട് ക്വേട്ടഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് ഹോട്ടൽ വേണമെന്ന് യാത്രക്കാരന് തീരുമാനിക്കാം.
നിലവിലെ തീരുമാനപ്രകാരം ഫെബ്രുവരി 21 മുതൽ കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന അനുമതിയുണ്ടാകും. ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുമതിയില്ല. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച ക്വാറൻറീൻ ഇരുന്ന് കോവിഡ് മുക്തമാണെന്ന് തെളിയിച്ചാലേ കുവൈത്തിലേക്ക് വരാനാകൂ.
അങ്ങനെ വന്നാലും കുവൈത്തിൽ ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ ഉണ്ടാകും. രാജ്യത്ത് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധിതമാക്കിയ സ്ഥിതിക്ക് ഇടത്താവളമായി മറ്റൊരു രാജ്യത്ത് നിൽക്കാതെ നേരിട്ട് വരാൻ അനുവദിക്കാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നെങ്കിലും ഇതുവരെ അത്തരം തീരുമാനമൊന്നുമില്ല. ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്കുള്ളത്. ഇൗ സമയപരിധിക്കകം ഇതുസംബന്ധിച്ച് ശുഭവാർത്തയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.കുവൈത്തിൽ കോവിഡ് രോഗികളിൽ 61 ശതമാനം സ്വദേശികൾ
രോഗബാധിതരിൽ 67.12 ശതമാനം 16-44 പ്രായവിഭാഗത്തിലുള്ളവർ
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് രോഗികളിൽ 61.1 ശതമാനം കുവൈത്തികൾ. ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചതാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം ഡിസംബറിൽ 3000ത്തിലെത്തിയത് 9000ത്തിലധികമായി.
5500ഒാളം പേർ കുവൈത്തികളാണ്. രോഗബാധിതരിൽ 67.12 ശതമാനം 16 മുതൽ 44 വരെ വയസ്സ് വിഭാഗത്തിലുള്ളവരാണ്. ചികിത്സയിലുള്ളവരുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണം വർധിക്കുന്നത് ആശങ്കജനകമാണ്. ജനങ്ങൾ ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.