ഐ.സി.എസ്.കെ സീനിയറിൽ ക്വിസ് എക്സ്്‍പ്ലോറക്ക് തുടക്കം
text_fieldsകുവൈത്ത് സിറ്റി: വിദ്യാർഥികളുടെ വായനശീലവും പൊതുവിജ്ഞാനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐ.സി.എസ്.കെ സീനിയറിൽ 'ക്വിസ് എക്സ് പ്ലോറ' ആരംഭിച്ചു.ഇടവിട്ട വ്യാഴാഴ്ചകളിൽ ഒരു മണിക്കൂർ ക്ലാസ് ക്വിസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അടിസ്ഥാന മത്സരം നടക്കും. വിദ്യാർഥികൾ ക്വിസ് മാസ്റ്റർമാരായും ടൈം കീപ്പർമാരായും പാനൽ എക്സ്പെർട്ടുമാരായും ജഡ്‌ജിമാരായും എത്തുന്ന പ്രാഥമിക മത്സരങ്ങളിൽ എല്ലാ കുട്ടികൾക്കും ക്വിസിന്റെ എല്ലാ മേഖലകളിലും പരിചയം നേടാനാകും.
ഓരോ ഹൗസിലെയും മികച്ച മത്സരാർഥികൾ തുടർന്നുള്ള ഇന്റർഹൗസ് മത്സരങ്ങളിൽ പങ്കെടുക്കും.വിവിധ ക്ലാസുകളിൽനിന്നുള്ള ഒരേ ഹൗസിലെ അംഗങ്ങൾ കൂട്ടായ പഠനങ്ങളും ചർച്ചകളും നടത്തി ഇന്റർഹൗസ് മത്സരങ്ങളിൽ മാറ്റുരക്കും. തുടർന്ന് ഐ.സി.എസ്.കെ വിവിധ ബ്രാഞ്ചുകൾ തമ്മിൽ മത്സരങ്ങൾ നടത്തും. അതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ ഇന്റർ സ്കൂൾ ക്വിസ് മത്സരങ്ങളിൽ ഐ.സി.എസ്.കെയെ പ്രതിനിധാനംചെയ്യും. വിദ്യാർഥികളുടെ ചർച്ചകളും വിശകലന-നിരീക്ഷണ-വൈഭവ വികസനവും പരസ്പര സഹകരണവും വ്യക്തിത്വ-സാമൂഹിക ഉന്നമനവും ഇതുവഴി ലക്ഷ്യം വെക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.