സെക്ടർ തര്‍തീല്‍ ഖുര്‍ആന്‍ ഫിയസ്റ്റക്ക് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ഖുർആന്റെ വിശാലമായ ജ്ഞാനലോകവും മാനവിക സന്ദേശങ്ങളും ജനഹൃദയങ്ങളിലേക്ക് കൈമാറ്റം ചെയ്യാനും പാരായണവും പഠനവും നിർവഹിക്കണമെന്ന ലക്ഷ്യത്തോടെയും സംഘടിപ്പിക്കുന്ന തർതീൽ സെക്ടർതല ഖുർആൻ ഫിയസ്റ്റക്ക് തുടക്കം.
റമദാൻ മാസത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ പ്രവാസി വിദ്യാർഥികൾക്കും യുവാക്കൾക്കുംവേണ്ടി സംഘടിപ്പിക്കുന്ന തർതീലിന്റെ ആറാം എഡിഷനിൽ കിഡ്സ്, ജൂനിയർ, സെക്കൻഡറി, സീനിയർ, സൂപ്പർ സീനിയർ, ഹാഫിള് എന്നീ വിഭാഗങ്ങളിലായി രിഹാബുൽ ഖുർആൻ, മുബാഹസ, ഇസ്മുൽ ജലാല, ഖുർആൻ കഥപറയൽ, ഖുർആൻ ക്വിസ്, തിലാവത്, ഹിഫ്ള് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലായി മത്സരം നടക്കും.
സാൽമിയ വിസ്ഡം സെന്ററിൽ നടന്ന സിറ്റി സെക്ടർ തർതീൽ ആർ.എസ്.സി കുവൈത്ത് സിറ്റി സോൺ ചെയർമാൻ ഇബ്രാഹീം ചപ്പാരപ്പടവ് ഉദ്ഘാടനം ചെയ്തു. മുസ്തഫ വാരം, അനീസ് പാലക്കാട് എന്നിവർ സംസാരിച്ചു. വിജയികൾക്ക് ആർ.എസ്.സി ഫിനാൻസ് സെക്രട്ടറി ഷഹദ് മൂസ ഉപഹാരം സമ്മാനിച്ചു. സെക്ടർതല വിജയികൾ തുടർന്ന് നടക്കുന്ന സോൺ തർതീലിൽ മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.