ഖുർആൻ വിസ്മയം തീർക്കുന്ന ഗ്രന്ഥം -ഡോ. യു.പി. മുഹമ്മദ് ആബിദ്
text_fieldsഐ.ഐ.സി ചർച്ച സംഗമത്തിൽ ഡോ. മുഹമ്മദ് ആബിദ് യു.പി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഖുർആൻ ഭാഷാ വിസ്മയമാണെന്ന് കോഴിക്കോട് ഫാറൂഖ് കോളജിലെ അസിസ്റ്റൻറ് പ്രഫർ ഡോ. മുഹമ്മദ് ആബിദ് യു.പി പറഞ്ഞു. ‘ഭാഷ വൈവിധ്യവും ഖുർആനും’ എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ദഅ് വ വിങ് ഹവല്ലി അൽസീർ സെന്ററിൽ സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ രംഗത്തെ ഏത് മാനദണ്ഡങ്ങൾ അനുസരിച്ച് നോക്കിയാലും ഖുർആൻ വിസ്മയം തീർക്കുന്ന ഗ്രന്ഥമാണ്.
വൈജ്ഞാനിക, ചരിത്ര പ്രാധാന്യവും പ്രസക്തിയും പ്രയോഗവും വിളിച്ചോതുന്ന ദൈവിക സന്ദേശം കൂടിയാണ് ഖുർആനെന്നും ഡോ. ആബിദ് പറഞ്ഞു. ഖുർആനിന്റെ ജീവിക്കുന്ന പതിപ്പുകളായി മാറാൻ നാം ശ്രമിക്കണമെന്ന് ചർച്ച സംഗമത്തിൽ സംസാരിച്ച ഫാറൂഖ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ. കെ.പി അബ്ബാസ് സൂചിപ്പിച്ചു. ഖുർആൻ ആശയങ്ങൾ സംസാരത്തിലും, പ്രവൃത്തിയിലും പ്രതിഫലിച്ചു കാണുന്ന ജീവിതം നാം തീർക്കണമെന്നും ഡോ. അബ്ബാസ് വിശദീകരിച്ചു. സംഗമത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ഐ.ഐ.സിയുടെ ഉപഹാരം ഡോ. മുഹമ്മദ് ആബിദ് യു.പി, ഡോ. കെ.പി അബ്ബാസ് എന്നിവർക്ക് കൈമാറി. ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ നന്ദിയും പറഞ്ഞു. ഹാഷിൽ യൂനുസ് ഖിറാഅത്ത് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.