‘ഖുർആൻ മാനവ സമൂഹത്തിന്റെ വഴികാട്ടി’
text_fieldsകുവൈത്ത് സിറ്റി: ഖുർആൻ മാനവ സമൂഹത്തിന്റെ വഴികാട്ടിയാണെന്നും സർവ മേഖലകളെയും പ്രതിപാദിക്കുകയും കാലോചിതമായി നിലകൊള്ളുന്നതുമാണ് ഖുർആൻ ആശയങ്ങളെന്നും രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച തർതീൽ അഭിപ്രായപ്പെട്ടു. ചെറുപ്രായത്തിൽ ഖുർആൻ മനസ്സിലാക്കാൻ അവസരം നൽകുകയും ജീവിതത്തിലുടനീളം ഖുർആൻ സന്ദേശങ്ങൾ പകർത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇത്തരം പദ്ധതികളെന്ന് മുഖ്യ പ്രഭാഷകൻ എസ്.എസ്.എഫ് കേരള സെക്രട്ടറി അനസ് അമാനി പുഷ്പഗിരി പറഞ്ഞു. ഐ.സി.എഫ് പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹിയിദ്ദീൻ കുട്ടി മുസ്ലിയാർ താഴപ്ര ഉദ്ഘാടനം ചെയ്തു.
അഞ്ചു സോൺ കേന്ദ്രങ്ങളിൽ നടന്ന ആറാമത് എഡിഷൻ നാഷനൽ തർതീലിൽ ഫഹാഹീൽ സോൺ ഒന്നാം സ്ഥാനം നേടി. ജലീബ്, ഫർവാനിയ സോണുകൾ രണ്ട്, മൂന്ന് സ്ഥാനം നേടി. ഗ്രാൻഡ് ഇഫ്താറോടെ സമാപിച്ച പരിപാടി വീക്ഷിക്കാൻ നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു. അഹ്മദ് കെ. മാണിയൂർ, അബ്ദുല്ല വടകര, അലവി സഖാഫി തെഞ്ചേരി, മുഹമ്മദലി സഖാഫി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.