ഖുർആൻ വിജ്ഞാനപരീക്ഷ വിജയികൾ
text_fieldsകുവൈത്ത് സിറ്റി: കെ.കെ.ഐ.സി ഖുർആൻ ഹദീസ് പഠന വിഭാഗം 41ാമത് ഖുർആൻ വിജ്ഞാനപരീക്ഷ സംഘടിപ്പിച്ചു. ഓൺലൈനിലും ഓഫ് ലൈനിലും നടന്ന പരീക്ഷയിൽ കുവൈത്തിലെയും മറ്റ് ജി.സി.സി രാഷ്ട്രങ്ങളിലെയും ഇന്ത്യയിലെയും അഞ്ഞൂറിലേറെ ആളുകൾ പങ്കെടുത്തു.
ഓഫ്ലൈൻ പരീക്ഷയിൽ പുരുഷ വിഭാഗത്തിൽ അബ്ദുൽ നാഫി ഹവല്ലി ഒന്നാം റാങ്കും ഡോ. യാസിർ പി. റിഗ്ഗായി രണ്ടാം റാങ്കും നേടി. സ്ത്രീകളിൽ ഷബീബ ഇബ്രാഹിം ഫർവാനിയ സൗത്ത്, ഫാത്തിയ ഹൈദർ സാൽമിയ എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി. തസ്ലീന സാൽമിയ രണ്ടാം റാങ്കും അസ്ബിന ഹവല്ലി മൂന്നാം റാങ്കും കരസ്ഥമാക്കി.
55 ഓളം ആളുകൾ പൂർണമായും ശരിയുത്തരം എഴുതിയ ഓൺലൈൻ പരീക്ഷയിൽ ആയിഷ ഹന്ന ഫർവാനിയ സൗത്ത്, ഹംസത്ത് സലാം തിരുവനന്തപുരം, അബ്ദുൽ മജീദ് കെ.സി ഫർവാനിയ സൗത്ത് എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനദാനം കെ.കെ.ഐ.സി പൊതുപരിപാടിയിൽ വിതരണം ചെയ്യും. ഇസ്ലാഹീ സെൻറർ ക്യൂ.എച്ച്.എൽ.സി വിഭാഗത്തിന്റെ കീഴിൽ ഖുർആൻ പഠിതാക്കൾക്കായി അമ്പതോളം ക്ലാസുകൾ കുവൈത്തിൽ വിവിധ പ്രദേശങ്ങളിൽ നടക്കുന്നതായി സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.