ഖുർആൻ ലേണിങ് സ്കൂൾ സംഗമവും സമ്മാന വിതരണവും
text_fieldsകുവൈത്ത് സിറ്റി: മനുഷ്യന്റെ മാര്‍ഗദര്‍ശനമാണ് ഖുര്‍ആനിന്റെ മുഖ്യ പ്രമേയമെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഹവല്ലിയിൽ സംഘടിപ്പിച്ച ഖുർആൻ ലേണിങ് സ്കൂൾ (ഖ്യു.എൽ.എസ്) സംഗമം. ഖുര്‍ആന്‍ പഠനത്തിന്റെ പ്രതിഫലനം ഉണ്ടാക്കേണ്ടത് പ്രവൃത്തിപഥത്തിലാണ്.
വിശ്വാസം, ആരാധനകള്‍ പുണ്യങ്ങള്‍, സ്വഭാവ മഹിമ തുടങ്ങിയ രംഗങ്ങളിലെല്ലാം ഖുര്‍ആന്‍ നിറഞ്ഞുനില്ക്കുകയെന്നതാണ് ഫലപ്രദമായ പഠനമായി മതം കാണുന്നത്.
വിശ്വാസവും ഭക്തിയും പുണ്യങ്ങളോടുള്ള ആഭിമുഖ്യവും ആര്‍ജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഖുര്‍ആന്‍ പഠനം പരാജയമായിരിക്കുമെന്നും സംഗമം വിശദീകരിച്ചു. സംഗമം ശൈഖ് സമീർ റിസ്ക് ഗാസി ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, അനസ് മുഹമ്മദ്, മനാഫ് മാത്തോട്ടം, അബ്ദുന്നാസർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. ഖ്യു.എൽ.എസ് സംഘടിപ്പിച്ച വിവിധ മത്സരത്തിലെ വിജയികൾക്കും,ജഹ്റ പിക്നിക്കിലെ വിജയികൾക്കും സംഗമത്തിൽ സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.