ഖുർആൻ-വെളിച്ചം ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി ഐ.ഐ.സി സംഘടിപ്പിച്ച ഖുർആൻ - വെളിച്ചം ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. കുവൈത്തിൽനിന്ന് വിജയികളായവർ: ഫൈസൽ .എം.വളാഞ്ചേരി, ഷജീന ഹാശിം, റഫ നസീഹ, എൻജി. മുനീർ മുഹമ്മദ്, മുർഷിദ് അരീക്കാട്, ബുഷ്റ അബൂബക്കർ, എൻ.വി. ഫൈസൽ, നിഹാൽ അബ്ദുറഷീദ്, ഷറീന ലത്തീഫ്, ബഷർ അബ്ദുറഊഫ്, മുഹമ്മദ് ശാക്കിർ, റംഷാദ് അഹമ്മദ്, സുബീന അസഫലി, മുഹമ്മദ് റൈഹാൻ.
കുവൈത്തിന് പുറത്തുനിന്ന് വിജയികളായവർ: സി.വി. മിർസാദ് അലി, മുഹമ്മദ് ബഷീർ ഫാറൂഖി, എം. ഫിദ, അഫ്താബ് ഉമർ, തസ്ലീന കൊളത്തറ, ആയിശ ഗഫൂർ, ആയിശ ഫബീഹ, കെ.പി. സുബൈദ, ആസിയ ഉസ്മാൻ, യാസിർ അറഫാത്ത്, ഹനിയ ത്രാശ്ശേരി, പി.പി. അബ്ദുറഹിമാൻ, വസീല, എം.പി. ആയിശ. മത്സരത്തിൽ കുവൈത്തിൽ നിന്നും നാട്ടിൽ നിന്നും കൂടാതെ ബഹ്റൈൻ, ഖത്തർ, ഒമാൻ, ദുബൈ, തുർക്കിയ തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമായി ആയിരത്തിൽപരം ആളുകൾ പങ്കെടുത്തു. ഇന്ത്യൻ ഇസ്ലാഹി സെൻറർ (കുവൈത്ത്) പ്രസിഡൻറ് യൂനുസ് സലീം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ട്രഷറർ അനസ് മുഹമ്മദ്, ക്യു.എൽ.എസ് സെക്രട്ടറി നാസർ മുട്ടിൽ, ബീൻസീർ പുറങ്ങ്, ആമിർ മാത്തൂർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.