ഖുർആൻ പഠന ക്ലാസ്
text_fieldsഖുർആൻ ലേണിങ് സ്കൂൾ ഉദ്ഘാടനം ജാലിയാത്ത് പ്രതിനിധി
മുഹമ്മദലി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ പുതുതായി രൂപവത്കരിച്ച ഹവല്ലി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ പഠന ക്ലാസ് അസീൽ സെന്ററിൽ ആരംഭിച്ചു. കുവൈത്ത് ജാലിയാത്ത് പ്രതിനിധി മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. ‘നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ’ എന്ന നബിവചനം നാം ജീവിതത്തിൽ അന്വർഥമാക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മൗലവി നാസർ മുട്ടിൽ ഖുർആൻ ലേണിങ് ക്ലാസെടുത്തു. മനാഫ് മാത്തോട്ടം, ശഹാസ് മൊയ്തുണ്ണി എന്നിവർ നേതൃത്വം നൽകി. യൂനിറ്റ് സെക്രട്ടറി ലുഖ്മാൻ അരക്കിണർ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.