Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറേഡിയോളജി ആരോഗ്യ...

റേഡിയോളജി ആരോഗ്യ സംരക്ഷണത്തിലെ പ്രധാന സ്തംഭം -ആരോഗ്യമന്ത്രി

text_fields
bookmark_border
ലോക റേഡിയോളജി ദിനാഘോഷ പരിപാടി
cancel
camera_alt

ലോക റേഡിയോളജി ദിനാഘോഷ പരിപാടിയിൽ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി

കുവൈത്ത് സിറ്റി: ഡോക്ടർമാർ, നഴ്‌സിങ് ടീമുകൾ, ലാബ് ജോലികൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യസംരക്ഷണ സംവിധാനത്തെ ഉയർത്തിപ്പിടിക്കുന്ന നാല് പ്രധാന സ്തംഭങ്ങളിലൊന്നാണ് റേഡിയോളജിയെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി.

ലോക റേഡിയോളജി ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗനിർണയത്തിന് റേഡിയോളജി അത്യന്താപേക്ഷിതമാണ്. രാജ്യത്തെ ആശുപത്രികളിൽ എല്ലാ തരത്തിലുമുള്ള അത്യാധുനിക റേഡിയോളജി മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇവ വൈദഗ്ധ്യത്തോടെയും പ്രഫഷണലിസത്തോടെയും പ്രവർത്തിപ്പിക്കുന്ന മെഡിക്കൽ ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.

ലോക റേഡിയോളജി ദിനാഘോഷം രോഗികൾക്ക് അവയെക്കുറിച്ച അവബോധം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി വിഭാഗം മേധാവി ഡോ. ബുഥൈന അൽ കന്ദരി പറഞ്ഞു.

മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം ഉറപ്പുനൽകുന്നതിൽ റേഡിയോളജിയുടെ സുപ്രധാന പങ്ക് ദിനാഘോഷത്തിൽ ഉയർത്തിക്കാട്ടുന്നതായി ഇവന്റ് ഓർഗനൈസർ ഡോ. ഖാലിദ അൽ അസൂസി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthcareKuwait NewsMinister of HealthRadiology
News Summary - Radiology is the main pillar of healthcare - Minister of Health
Next Story