ജലീബിൽ വീണ്ടും മുനിസിപ്പൽ റെയ്ഡ്: നിരവധി പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: വഴിക്കച്ചവടക്കാരെ പിടികൂടാൻ ജലീബ് അൽ ശുയൂഖിൽ പ്രത്യേക പരിശോധന ആരംഭിച്ചു. ഫർവാനിയ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച നടത്തിയ പരിശോധനയിൽ നിരവധി പേർ അറസ്റ്റിലായി. വനിതകൾ ഉൾപ്പെടെ വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. ഇവരിൽ ഇന്ത്യക്കാരും ഉൾപ്പെടും. അബ്ബാസിയ, ഹസാവി എന്നിവിടങ്ങളിലാണ് പരിശോധന അരങ്ങേറിയത്. പഴങ്ങളും പച്ചക്കറികളും ഫർണിച്ചറുകളും കേടുവന്ന ഇലക്ട്രോണിക് ഉൽപന്നങ്ങളുമടക്കം സാധനങ്ങൾ മുനിസിപ്പാലിറ്റി അധികൃതർ ഇവിടെനിന്ന് കൊണ്ടുപോയി.
വരുംദിവസങ്ങളിലും റെയ്ഡ് പ്രതീക്ഷിക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന. സ്പോൺസറിൽനിന്ന് ഒളിച്ചോടിയവരും വിസ കാലാവധി കഴിഞ്ഞവരുമായ ആയിരക്കണക്കിനാളുകളാണ് ജലീബ് അൽ ശുയൂഖ്, ഹസ്സാവി ഭാഗത്തുള്ളത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലം കൂടിയാണ് ജലീബ്. കുവൈത്തിൽ വഴിവാണിഭക്കാരുടെ ആധിക്യം പ്രയാസം സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അതിനിടെ, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാവിഭാഗം ഖൈറാനിൽ നടത്തിയ പരിശോധനയിലും നിരവധിപേർ അറസ്റ്റിലായി.
മൊത്തം 415 കേസുകളെടുത്തു. അഞ്ചു കാറുകളും 10 മോേട്ടാർ സൈക്കിളുകളും കണ്ടുകെട്ടി. സിവിൽ കേസുകളുടെ പേരിൽ 10 പേരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഏഴുപേരെയും മദ്യപിച്ച നാലുപോരെയും അറസ്റ്റ് ചെയ്തു. താമസരേഖകളൊന്നും കൈവശമില്ലാതിരുന്ന എട്ടുപേരെയും ഗുരുതര ഗതാഗത നിയമലംഘനം വരുത്തിയ രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.